adv

adv
join nw

Monday, January 31, 2011

തീരെ കുറഞ്ഞ ഹാര്ഡ്ാ‌ ഡിസ്ക്‌ സ്പേസ്‌/ചിന്നിച്ചിതറിക്കിടക്കുന്ന ഫയലുകള്‍


നമുക്കു വിവരങ്ങള്‍ ദീര്‍ഘകാലം സൂക്ഷിക്കാനാണല്ലോ നമ്മള്‍ ഹാര്‍ഡ്‌ ഡിസ്ക്‌ (ഡ്രൈവ്‌) ഉപയോഗിക്കുന്നത്‌. എന്നാല്‍ വിന്‍ഡോസ്‌ അതിനെ അതിന്റെ പ്രധാന വര്‍ക്ക്‌ സ്പേസ്‌ ആയ റാം (RAM -Random Access Memory) ഇന്റെ അത്താണിയായും ഉപയോഗിക്കുന്നുണ്ട്‌. ആവശ്യം പോലെ കുറച്ചു നേരത്തേക്ക്‌ മെമ്മറിയില്‍ ഉള്ള പെട്ടെന്ന് ആവശ്യമില്ലാത്ത കാര്യങ്ങളെ ഇറക്കി വെച്ച്‌ അത്യാവശ്യമുള്ള മറ്റു കാര്യങ്ങള്‍ക്ക്‌ മെമ്മറി കൊടുക്കാന്‍ വേണ്ടിയാണ്‌ ഇതു ചെയ്യുന്നത്‌. ഇതിനെ മെമ്മേറി സ്വാപ്പിങ്ങ്‌ എന്നു പറയും. ഹാര്‍ഡ്‌ ഡ്രൈവില്‍ അപ്പോള്‍ സ്ഥലമില്ലാതായാലോ? വിന്‍ഡോസിന്‌ ആവശ്യമനുസരിച്ചുള്ള ഈ സ്വാപ്പിംഗ്‌ നടത്താന്‍ പറ്റാതാവുകയും, തത്‌ഫലമായി കമ്പ്യൂട്ടര്‍ പതുക്കെ ആവുകയും ഹാങ്ങ്‌ ആവുകയും ഒക്കെ ചെയ്യും. ഇതൊഴിവാക്കാന്‍, എപ്പോഴും ഹാര്‍ഡ്‌ ഡ്രൈവിന്‍ കുറഞ്ഞത്‌ കമ്പ്യൂട്ടറിലുള്ള റാമിന്റെ ഇരട്ടിയെങ്കിലും സ്ഥലം ബാക്കി ഇടുന്നത്‌ നന്നായിരിക്കും. മേല്‍പ്പറഞ്ഞ ക്ലീനിംഗ്‌ നടത്തിയിട്ടും സ്ഥലം പോരാതെ വന്നാല്‍ വലിയ അത്യാവശ്യമില്ലാത്ത ഭാരിച്ച ഫയലുകളും മറ്റും സീഡിയിലേക്കോ മറ്റോ ബാക്കപ്പ്‌ ചെയ്ത്‌ ഹാര്‍ഡ്‌ഡ്രൈവില്‍ നിന്നും ഒഴിവാക്കാം. അനാവശ്യമായ സോഫ്റ്റ്വെയറുകള്‍ അണിന്‍സ്റ്റാള്‍ ചെയ്യലാണ്‌ മറ്റൊരു വഴി.


ഓരോ ഫയലുകളും ഉപയോഗിക്കുമ്പോള്‍ അതൊന്നിച്ച്‌ ഒരു ഫയലായിട്ടല്ല കമ്പ്യൂട്ടറിന്റെ ഡീസ്കില്‍ തിരിച്ചു വെയ്ക്കപ്പെടുന്നത്‌. ഇതു മൂലം കാലക്രമേണ ഫയലുകള്‍ പലഭാഗത്തായി ചിന്നിച്ചിതറിയ നിലയില്‍ സൂക്ഷിക്കപ്പെടും. ഓഫീസിലെ ഫയലുകളുടെ ഓരോ പേപ്പറും ഫയല്‍ നമ്പറിട്ട്‌ ഒറ്റ അടുക്കിലേക്കു കേറ്റുന്നതായി സങ്കല്‍പ്പിച്ചു നോക്കൂ. കുറച്ചു കഴിയുമ്പോള്‍ ഒരു ഫയല്‍ എടുക്കാന്‍ എല്ലാ ഫയലും കാണേണ്ടുന്ന നിലയാവും. അത്‌ കമ്പ്യൂട്ടറിന്റെ വേഗതയെ സാരമായി ബാധിക്കുമെന്നതില്‍ സംശയമുണ്ടോ? ഇത്‌ ഒഴിവാക്കാന്‍ ഇടയ്ക്ക്‌ ഒന്ന് അടുക്കിപ്പെറുക്കുന്നതു നന്നായിരിക്കും. ഇതിനായി വിന്‍ഡോസില്‍ തന്നെ ഉള്ള ഡിസ്ക്‌ ഡീഫ്രാഗ്മെന്റര്‍ ഉപയോഗിക്കാം. വിന്‍ഡോസിന്റേതല്ലാതെയും ഇതു ചെയ്യാന്‍ പ്രോഗ്രാമുകള്‍ കിട്ടും.


ആന്റിവൈറസും ആഡ്‌വെയര്‍ ക്ലീനിങ്ങും ആഴ്ച്ചയിലൊരിക്കലും, സിസ്റ്റം ക്ലീനിങ്ങും ഡീഫ്രാഗ്മെന്റിങ്ങും മാസത്തിലൊരിക്കലും ചെയ്യാമെങ്കില്‍ കമ്പ്യൂട്ടറിന്റെ ആരോഗ്യം നന്നായി നില്‍ക്കുകയും വന്‍ വിലകൊടുത്തു നമ്മള്‍ വാങ്ങിയ അതു കൂടുതല്‍ കാലം ഓടുകയും ചെയ്യും


Defragmentation.



HDD Defragment Drive
As soon as the program is launched, select a drive and click on Defragment button to launch defragmentation.
Disk Defragmentator


’.
.

Sunday, January 30, 2011

വിന്ഡോ്സ്‌ സ്വയം ഉണ്ടാക്കുന്ന ചപ്പു ചവറുകള്‍ (temp)

വിന്‍ഡോസ്‌ ഓടുമ്പോള്‍ ഒരുപാട്‌ താത്കാലിക ഫയലുകള്‍ (ടെമ്പെററി ഫയലുകള്‍) ഉണ്ടാകും. മിക്കതിനെയും ആവശ്യം കഴിഞ്ഞാല്‍ മായ്ച്ചു കളയുമെങ്കിലും കുറച്ചൊക്കെ ബാക്കി കിടക്കും. ഇങ്ങനെ ബാക്കി കിടക്കുന്ന ഫയലുകള്‍ അടിഞ്ഞു കൂടി കാലക്രമേണ വിന്‍ഡോസിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കും. അനാവശ്യ ഫയലുകളേത്‌, ആവശ്യമുള്ളവയേത്‌ എന്ന അന്വേഷണം ആവശ്യമുള്ളവ കണ്ടെത്തി ഉപയോഗിക്കുന്നതിലുണ്ടാക്കുന്ന കാലതാമസം തന്നെയാണ്‌ ഇതിന്റെ കാരണം.

വിന്‍ഡോസ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിന്റെ സുപ്രധാന ഘടകങ്ങളിലൊന്നാണ്‌ രെജിസ്ട്രി. ഓടുന്ന കമ്പ്യൂട്ടറിന്റെ ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍, ആപ്ലിക്കേഷനുകള്‍ തുടങ്ങി അവശ്യം ആവശ്യമായ എല്ലാ വിവരങ്ങളും സൂക്ഷിക്കുന്നത്‌ ഇതിലാണ്‌. ചുരുക്കം പറഞ്ഞാല്‍ രെജിസ്ട്രി ആണ്‌ ആ കമ്പ്യൂട്ടറിനെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും സൂക്ഷിക്കുന്ന ഡാറ്റാബേസ്‌. ഇതില്‍ അടിഞ്ഞു കൂടുന്ന അനാവശ്യമായ/കാലഹരണപ്പെട്ട വിവരങ്ങളും വിന്‍ഡോസിന്റെ വേഗതയെ സാരമായി ബാധിക്കും. താത്കാലിക ഫയലുകളേക്കാള്‍ ഇവനാണ്‌ കൂടുതല്‍ പ്രശ്നക്കാരന്‍. കാരണം, ഒരുമാതിരി എന്തു ചെയ്യാനും വിന്‍ഡോസ്‌ രെജിസ്ട്രിയുടെ സഹായം തേടുന്നുണ്ട്‌.

ഈ രണ്ടു പ്രശ്നങ്ങളെയും നമുക്ക്‌ ഒരു നല്ല സിസ്റ്റം ക്ലീനര്‍ ഉപയോഗിച്ച്‌ അടിച്ചു വാരി പുറത്തു കളയാവുന്നതേ ഉള്ളൂ. സീക്ലീനര്‍ എന്ന ഫ്രീവെയര്‍ ഒരു നല്ല ഉപാധി ആണ്‌ ഇതു ചെയ്യാന്‍. ഇതുപയോഗിച്ച്‌ അനാവശ്യമായ ഫയലുകള്‍ കളഞ്ഞും രെജിസ്ട്രിയിലെ അനാവശ്യ വിവരങ്ങള്‍ എടുത്തു കളഞ്ഞും കമ്പ്യൂട്ടറിനെ വൃത്തിയായി സൂക്ഷിക്കാം. രെജിസ്ട്രി വൃത്തിയാക്കുമ്പോള്‍ സീക്ലീനര്‍ മാറ്റങ്ങളെ ഒരു ഫയലിലേക്കു ബാക്കപ്പ്‌ ചെയ്യണോ എന്നു ചോദിക്കും. അങ്ങനെ ചെയ്യുന്നതാണ്‌ ഉത്തമം. അഥവാ പ്രശ്നമുണ്ടായാലും ആ ഫയലിനെ തിരിച്ചു രെജിസ്ട്രിയില്‍ കേറ്റാന്‍ എളുപ്പമാണ്‌.

Saturday, January 29, 2011

can you imagine a firewall

പൊതുവേ വിന്‍ഡോസില്‍ ഓടുന്ന കമ്പ്യൂട്ടറുകളാണ് ഏറ്റവും കൂടുതല്‍ ആക്രമണത്തിനു വിധേയമാവുന്നത്. ലിനക്സ്, മാക് തുടങ്ങിയവ അത്രത്തോളം തന്നെ ആക്രമിക്കപ്പെടുന്നില്ല. ഇതിന് ഒരു പ്രധാന കാരണം വിന്‍ഡോസിന്റെ പ്രചാരം ആണ്. ഡയലപ്പ് വഴി ഇന്റര്‍നെറ്റിലേക്കു വരുന്ന ഉപഭോക്താക്കള്‍ക്ക് ഒരു സോഫ്റ്റ്‌വെയര്‍ ഫയര്‌വാള്‍ മാത്രം മതിയാവും. പക്ഷേ, ബ്രോഡ്‌ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു ഹാര്‍ഡ്‌വെയര്‍ ഫയര്‍വാള്‍ ഒരു ഒഴിച്ചുകൂടാനാവാത്ത സംഗതിയാണ്. മിക്കവാറും എല്ലാ വയര്‍ലെസ്സ് റൌട്ടറുകളിലും ഇപ്പോള്‍ ഫയര്‍‌വാള്‍ അടങ്ങിയിട്ടുണ്ട്.


ഫയര്‍വാള്‍

എന്താണ് ഫയര്‍വാള്‍
നെറ്റ്‌വര്‍ക്കിലൂടെ വരുന്ന അനധികൃത കടന്നു കയറ്റക്കാരില്‍ നിന്നും, ആക്രമണങ്ങളില്‍ നിന്നും കമ്പ്യൂട്ടറിനേയും, സ്വകാര്യ നെറ്റ്‌വര്‍ക്കിനെയും ചെറുക്കുന്നതിനായി ഉണ്ടാക്കിയിട്ടുള്ള ഉപാധിയാണ് ഫയര്‍വാള്‍. ഇത് നിര്‍മ്മാണ രീതി അനുസരിച്ച് പ്രധാനമായും മൂന്നായി തരം തിരിക്കാം - ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍, ഹൈബ്രിഡ് (ആദ്യത്തെ രണ്ടിന്റേയും കൂടിയുള്ള രൂപം)


ഫയര്‍‌വാള്‍ എന്തിന്
നമ്മുടെ കമ്പ്യൂട്ടര്‍ സ്വകാര്യ നെറ്റ്‌വര്‍ക്കിലും, അതു വഴി ഇന്റര്‍നെറ്റിലും സംവദിക്കുമ്പോള്‍ നിരന്തരമെന്നോണം പലതരം ആക്രമണങ്ങള്‍ക്കു വിധേയമാവുന്നുണ്ട്. നമ്മുടെ കമ്പ്യൂട്ടറില്‍ ഓടുന്ന പ്രോഗ്രാമുകളുടേയും, അതിലുപരി ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ തന്നെയും പോരായ്മകളെയും നിര്‍മ്മാണത്തിലുണ്ടായിട്ടുള്ള പിഴവുകളേയും മുതലെടുത്ത് നമ്മുടെ കമ്പ്യൂട്ടറിനു മേല്‍ നിയന്ത്രണം നേടിയെടുക്കാനുള്ള ശ്രമങ്ങളും പലതരം വൈറസ് ആക്രമണങ്ങളും ആണ് സാധാരണ കണ്ടുവരുന്നത്. 

പൊതുവേ ഹാര്‍ഡ്‌വെയര്‍ ഫയര്‍വാളുകളാണ് ഒരു നെറ്റ്‌വര്‍ക്കിന്റെ പ്രാധമിക രക്ഷാ കവചമായി കണ്ടു വരുന്നത്. സിസ്കോയുടെ പിക്സ് ഫയര്‍‌വാള്‍ ഇതിന് ഒരു ഉദാഹരണമാണ്. നെറ്റ്‌വര്‍ക്കിനകത്തെ കമ്പ്യൂട്ടറുകളിലാണ് നാം സോഫ്റ്റ്വെയര്‍ ഫയര്‍വാളുകള്‍ ഉപയോഗിക്കുന്നത്. മകാഫീ, നോര്‍ട്ടണ്‍ തുടങ്ങിയ മിക്ക ആന്റി വൈറസ് കമ്പനിക്കാരും സോഫ്റ്റ്‌വെയര്‍ ഫയര്‍‌വാളുകള്‍ വില്‍ക്കുന്നുണ്ട്. വിലക്കു വാങ്ങിയ വീണയുടെ ശബ്ദം നന്നായിരിക്കും എങ്കിലും, സൌജന്യമായി ഇന്റര്‍നെറ്റില്‍ നിന്നു ഡൌണ്‍ലോഡ് ചെയ്യാവുന്ന പല സോഫ്റ്റ്‌വെയര്‍ ഫയര്‍‌വാളുകളും ഒട്ടും മോശമല്ല. ഒരു സാധാരണ വീട്ടില്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ മുഴുവന്‍ സമയവും നെറ്റ്‌വര്‍ക്കില്‍ കണക്റ്റ് ചെയ്യണമെന്നില്ലല്ലോ? അതിനാല്‍ തന്നെ, വിലകൂടിയ സോഫ്റ്റ്‌വെയര്‍ ഫയര്‍‌വാളുകള്‍ അത്യാവശ്യമില്ല. സോണ്‍ ലാബ്സിന്റെ സോണ്‍ അലാം ഒരു മികച്ച പെഴ്സണല്‍ ഫയര്‍വാള്‍ ആയി കണക്കാക്കപ്പെടുന്നു. 

ഫയര്‌വാള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു
ഫയര്‍വാളിന്റെ പ്രവര്‍ത്തനത്തിനെ നമ്മുടെ ചായ അരിക്കാന്‍ എടുക്കുന്ന അരിപ്പയോടുപമിക്കാം. നമുക്കാവശ്യമുള്ള വിവരങ്ങള്‍ മാത്രം കമ്പ്യൂട്ടറിലേക്കും അതുപോലെ പുറത്തേക്കും പോകാന്‍ അനുവദിക്കുന്ന ഒരു അരിപ്പയാണ് ഫയര്‍വാള്‍. ഓരോ ഫയര്‍‌വാളിലും നിര്‍വചിക്കപ്പെട്ടിട്ടുള്ള ഒരു കൂട്ടം നിയമങ്ങളും, നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും ഉപയോഗിച്ചാണ് ഏതു തള്ളണം, ഏതു കൊള്ളണം എന്ന് തീരുമാനിക്കപ്പെടുന്നത്. മുന്നേ നിര്‍വചിക്കപ്പെടാത്ത ഒരു അവസ്ഥയില്‍ എത്തിപ്പെട്ടാല്‍ ഫയര്‍‌വാള്‍ ഉപഭോക്താവിനെ തീരുമാനിക്കാന്‍ അനുവദിക്കും. അകത്തേക്കും പുറത്തേക്കുമുള്ള വിവര പ്രവാഹങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു കാവല്‍ക്കാരനാണ് ഫയര്‍വാള്‍.

Friday, January 28, 2011

സ്‌പൈ വെയര്‍/ആഡ്‌ വെയര്‍/മാല്വെരയര്‍

 ഇന്റര്‍നെറ്റ്‌ മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായിട്ടാണ്‌ സ്‌പൈവെയര്‍/ആഡ്‌വെയര്‍/മാല്‍വെയര്‍ എന്ന വിഭാഗം പേരെടുത്തത്‌. പേരുകള്‍ സൂചിപ്പിക്കുന്നതു പോെലെ ഇഷ്ടന്റെ ജോലി കമ്പ്യൂട്ടറില്‍ ഒളിച്ചിരുന്ന് നമ്മുടെ പ്രവൃത്തികള്‍ അതിന്റെ വീട്ടിലേക്ക്‌ പറഞ്ഞു കൊടുക്കലാണ്‌. അവര്‍ അതുപയോഗിച്ച്‌ നിങ്ങള്‍ക്കു താല്‍പ്പര്യമുണ്ടെന്ന് അവര്‍ കരുതുന്ന പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയോ ആ വിവരം വന്‍കിട മാര്‍ക്കറ്റിങ്ങ കമ്പനികള്‍ക്ക്‌ വിറ്റു കാശാക്കുകയോ ചെയ്യും. മാല്‍വെയറുകള്‍ പേരു പോലെ തന്നെ കമ്പ്യൂട്ടറിന്‌ ഉപദ്രവമുണ്ടാക്കും. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിനിടെ എവിടെനിന്നെന്നറിയാതെ പരസ്യങ്ങള്‍ ചാടി വരുന്നത്‌ ഈ ഇഷ്ടന്റെ മാജിക്കാവാനാണ്‌ സാധ്യത. ഇവ വന്നു കൂടുന്ന പ്രധാന ഇടങ്ങള്‍ നമ്മള്‍ സഞ്ചരിക്കുന്ന ഇന്റര്‍നെറ്റ്‌ വഴികളും (തെറ്റായ വഴികളും) ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഷെയര്‍വെയറുകളും ഫ്രീവെയറുകളും മറ്റുമാണ്‌. പല ഇന്റര്‍നെറ്റ്‌ സൈറ്റുകളും മനപ്പൂര്‍വം ഇവയെ പേജിന്റെ കൂടെ നമുക്കു ഫ്രീ ആയി തരാറുണ്ട്‌. ഈ പ്രശ്നവും നല്ല ഒരു ഇന്റര്‍നെറ്റ്‌ സെക്യൂരിറ്റി സ്യൂട്ടുകൊണ്ട്‌ ഒഴിവാക്കാം. പലപ്പോഴും ഇവയെ ഇല്ലാതാക്കിയാല്‍ അതു കൂടെ ലഗേജ്‌ ആയിട്ടു കൊണ്ടുവന്ന പ്രോഗ്രാം പണിമുടക്കുന്നതു കാണാം. ഇതിനായി ഉപയോഗിക്കാവുന്ന ഒരു നല്ല ഫ്രീവെയര്‍ സ്കാനിംഗ്‌ പ്രോഗ്രാം ആണ്‌ ആഡ്‌-അവെയര്‍ പെഴ്സണല്‍ എഡിഷന്‍. ഇന്റര്‍നെറ്റ്‌ സെക്യൂരിറ്റി സ്യൂട്ടുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതുപയോഗിക്കാം. ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്‌ ഈ സംഗതി.


Thursday, January 27, 2011

വൈറസുകള്‍ / വേംസ്‌ (Worms)

വൈറസുകളും വേമുകളും ഉപയോക്താവിന്റെ ദൃഷ്ടിയില്‍ പെടാതെ ഒളിച്ചിരുന്ന് സ്വയം പകര്‍ത്താനും, പടര്‍ത്താനും, പലതരത്തിലുള്ള നാശനഷ്ടങ്ങള്‍ വരുത്താനും കഴിവുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളാണ്‌. ഇതിന്റെ പ്രധാന ശല്യം ഒരു വൃക്ഷത്തില്‍ പരാദമെന്നപോലെ അത്‌ കയറിപ്പറ്റിയിട്ടുള്ള കമ്പ്യൂട്ടറിന്റെ റിസോഴ്സുകളെ ഊറ്റിക്കുടിച്ച്‌ കമ്പ്യൂട്ടറിന്റെ കഴിവുകളെ കെടുത്തുമെന്നതാണ്‌. സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ക്കു വരുത്തിന്ന നാശനഷ്ട്ങ്ങളെ അപേക്ഷിച്ച്‌ ഈ ഉപദ്രവം ചെറുതാണെങ്കിലും, ഉപയോഗിക്കുന്നവന്‌ ഇതൊരു ശല്യം തന്നെയാണ്‌.

ഇതിനെ പ്രതിരോധിക്കാന്‍ ഒരു നല്ല ആന്റിവൈറസ്‌ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യണം. ഒരു പുതിയ കമ്പ്യൂട്ടര്‍ കിട്ടിയാല്‍ ആദ്യം ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ഒന്നാണിത്‌. പ്രശസ്തമായ ആന്റി വൈറസ്‌ പ്രോഗ്രാമുകള്‍ ഇതൊക്കെയാണ്‌.

1.
മകാഫീ
2.
നോര്‍ട്ടണ്‍
3. ബിറ്റ്ഡിഫന്‍ഡര്‍
4. ട്രെന്‍ഡ്‌ മൈക്രൊ പീസീ സിലിന്‍ (
അവരുടെ ഹൌസ്‌-കാള്‍ എന്ന സൌജന്യ ഓണ്‍ലൈന്‍ വൈറസ്‌ സ്കാനിംഗ്‌ വളരെ പ്രചാരമുള്ള ഒരു സര്‍വീസാണ്‌)
5. അവാസ്റ്റ്‌ (
സൌജന്യം)
6. ഏവീജീ (
സൌജന്യം)

*
ഒന്നിലേറേ സെക്യൂരിറ്റി സ്യൂട്ടുകള്‍ ഒരേസമയം ഉപയോഗിക്കുന്നത്‌ നല്ലതല്ല. സെക്യൂരിറ്റി സ്യൂട്ടുകളില്‍ സാധാരണ ഫയര്‍വാളും കൂടെ കാണും. അത്‌ ഇന്റര്‍നെറ്റില്‍ നിന്നുള്ള ആക്രമണങ്ങളെയും തടയും.

കാശുകൊടുത്തു വാങ്ങേണ്ട ആദ്യത്തെ മൂന്നിന്റേയും ഇന്റര്‍നെറ്റ്‌ സെക്യൂരിറ്റി സ്യൂട്ടുകള്‍ പൊതുവേ കാണുന്ന വൈറസ്‌/വേം/സ്‌പൈ വെയര്‍/ആഡ്‌വെയര്‍/മാല്‍വെയര്‍ എന്നിവയ്‌ക്കെതിരേ സാമാന്യം നല്ല സുരക്ഷ നല്‍കുന്നവയാണ്‌.

സ്കാന്‍ ചെയ്യുന്ന ആന്റിവൈറസുകള്‍ എല്ലാം തന്നെ ചെയ്യുന്നത്‌ കമ്പ്യൂട്ടറിന്റെ മെമ്മറിയിലും ഹാര്‍ഡ്‌ഡിസ്കിലും കണ്ടുപിടിക്കപ്പെട്ടിട്ടുള്ള വൈറസുകളുടെ 'സിഗ്നേച്ചര്‍' (മനുഷ്യന്റെ ഫിംഗര്‍പ്രിന്റ്‌ പോലെ വൈറസിനും ഒരു പ്രത്യേക ബൈനറി രൂപമുണ്ട്‌. ഈ ബൈനറി രൂപം ഓരോ വൈറസിനും സ്വന്തം) പരതലാണ്‌. ഓരോ ദിവസവുമെന്നോണം പുതിയ വൈറസുകളെ കണ്ടെത്തുന്നതു കൊണ്ട്‌ മിക്ക ആന്റിവൈറസ്‌ കമ്പനികളും ഇടക്കിടെ ഈ സിഗ്നേച്ചറുകള്‍ അടങ്ങിയ പുതിയ ഡെഫനിഷന്‍ ഫയലുകള്‍ പുറത്തിറക്കും. നമ്മുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ആന്റിവൈറസ്‌ പ്രോഗ്രാം ഇടക്കിടെ അപ്ഡേറ്റ്‌ ചെയ്യുന്നത്‌ ഇതിനെ താഴെയിറക്കി ഉപയോഗിക്കാനാണ്‌. അതുകൊണ്ടുതന്നെ സെക്യൂരിറ്റി സ്യൂട്ടുകളും ആന്റി വൈറസ്‌ പ്രോഗ്രാമുകളും ഇടക്കിടെ അപ്ഡേറ്റ്‌ ചെയ്യേണ്ടത്‌ അത്യാവശ്യമാണ്‌. മേല്‍പ്പറഞ്ഞവയൊക്കെ തന്നെ സ്കാനിങ്ങ്‌ കൂടാതെ കാവല്‍പ്പണിയും ചെയ്യും. റിയല്‍ ടൈം സ്കാനിങ്ങെന്ന ചെല്ലപ്പേരില്‍, ഓപ്പറേറ്റിങ്ങ്‌ സിസ്റ്റവും മറ്റ്‌ ആപ്ലിക്കേഷനുകളും തൊടുന്നതെല്ലാം ഇവന്‍ സ്കാന്‍ ചെയ്തു നോക്കും. അതുകൊണ്ടു തന്നെ, റിയല്‍ ടൈം സ്കാനിങ്ങ്‌ വളരെ സഹായകരമാണ്‌. ഉദാഹരണത്തിന്‌, ഒരു വൈറസുള്ള സീഡിയോ ഈമെയില്‍ അറ്റാച്ച്‌മെന്റോ അബദ്ധവശാല്‍ നമ്മള്‍ തുറന്നാലും കാവല്‍ക്കാരന്‍ ഓടിച്ചിട്ടു പിടിച്ചോളും. കാശുകൊടുത്തു വാങ്ങാവുന്നവയ്ക്ക്‌ അതിന്റേതായ മേന്മകള്‍ ഉണ്ടെങ്കിലും സൌജന്യമായി ലഭിക്കുന്നവയും ഒട്ടും പിന്നിലല്ല.

Wednesday, January 26, 2011

ലൂണാസ്കേപ്പ്‌.


             ഒന്നിലേറെ വെബ്‌ ബ്രൗസറുക ഉപയോഗിക്കാറുണ്ടോ നിങ്ങ? എങ്കി നിങ്ങക്കുവേണ്ടിയുള്ളതാണ്‌ ലൂണാസ്കേപ്പ്‌. വിവിധ ബ്രൗസറുകളി ഉപയോഗിക്കപ്പെടുന്ന മൂന്ന്‌ പ്രമുഖ റെഡറിങ്‌ എഞ്ചിനുകളും ഒരേ സമയം അടങ്ങിയതാണ്‌ ലൂണാസ്കേപ്പ്‌ 5 ജനസിസ്‌മൊസില്ല ഫയഫോക്സിന്റെ ഗെക്കോ, ഇന്റനെറ്റ്‌ എക്സ്പ്ലോററിന്റെ ട്രൈഡന്റ്‌, ആപ്പി സഫാരിയിലും ഗൂഗി ക്രോമിലും ഉപയോഗിക്കുന്ന വെബ്കിറ്റ്‌ എന്നീ റെഡറിങ്‌ എഞ്ചീനുക അടങ്ങിയ ഈ പുതിയ അപ്ഡേറ്റിന്റെ ആഫ വേഷനാണ്‌ പുറത്തിറങ്ങിയിരിക്കുന്നത്‌.


ജപ്പാനിലെ ടോക്യോ ആസ്ഥാനമായ വെബ്‌ സോഫ്റ്റ്‌വെയ കമ്പനിയാണ്‌ ലൂണാസ്കേപ്പ്‌.  2001ലാണ്‌ ലൂണാസ്കേപ്പിന്റെ ആദ്യ വേ പുറത്തിറങ്ങുന്നത്‌. എന്നാ ഇതേ വരെ ജാപ്പനീസ്‌ ഭാഷയി മാത്രമായിരുന്നു, ബ്രൗസ ലഭ്യമായിരുന്നത്‌. ഇംഗ്ലീഷ്‌ ഭാഷയി ലഭ്യമായ ലൂണാസ്കേപ്പ്‌ 5 ജനസിസ്‌ ആ, വിഡോസി മാത്രം പ്രവത്തിക്കുന്ന ബ്രൗസറാണ്‌.


വെബ്‌ മാനകങ്ങക്ക്‌ അനുസൃതമായ സാങ്കേതിക നിലവാരം പുലത്താത്ത വെബ്‌ സൈറ്റുകളുടെ എണ്ണപ്പെരുക്കത്താലും അവ പ്രദശിപ്പിക്കാ എല്ലാ ബ്രൗസറുകക്കും കഴിയാത്തതിനാലും വിവിധ വെബ്‌ ബ്രൗസറുക മാറി മാറി ഉപയോഗിക്കുന്നത്‌ ഇന്റനെറ്റ്‌ സ്ഥിരമായി സഫ്‌ ചെയ്യുന്നവരുടെ ശീലമാണ്‌. റെഡറിങ്‌ എഞ്ചിനിലെ വ്യത്യാസം മൂലം വെബ്‌ സൈറ്റുകളിലെ ഫങ്ഷനുകളും ആപ്ലിക്കേഷനുകളും ഓരോ ബ്രൗസറിലും പ്രവത്തിക്കുന്നതും വ്യത്യസ്തമായിരിക്കും. അതുകൊണ്ടു തന്നെ ഓരോ വെബ്‌ പേജും ഡിസൈ ചെയ്യപ്പെടുന്നത്‌ പ്രാഥമികമായും ഏതെങ്കിലും ഒരു ബ്രൗസറി ഏറ്റവും നന്നായി പ്രദശിപ്പിക്കപ്പെടാ വേണ്ടിയാവണം.


ചില വെബ്‌ സൈറ്റുക ഫയഫോക്സിനും ഐസ്‌വീസലിനും വേണ്ടി ഒരുക്കപ്പെടുമ്പോ മറ്റുചിലവ സഫാരിക്കും ക്രോമിനും വേണ്ടിയും ഇനിയും ചിലത്‌ ഓപ്പറയ്ക്ക്‌ വേണ്ടിയും ചിലത്‌ ഇന്റനെറ്റ്‌ എക്സ്പ്ലോററിനു വേണ്ടിയും ആയിരിക്കും ഒരുക്കപ്പെടുക. ഈ സൈറ്റുക അക്സസ്‌ ചെയ്യുന്ന സാധാരണ ഉപയോക്താവിനാകട്ടെ, ഇതേക്കുറിച്ച്‌ വ്യക്തമായ ധാരണ കാണുകയുമില്ല. ഓരോ ബ്രൗസറിലും സൈറ്റ്‌ തുറന്നുകാണുക എന്നത്‌ വലിയ മെനക്കേടുമാകും.

അങ്ങനെയെങ്കി ലോകത്തിലെ പ്രമുഖ ബ്രൗസറുകളുടെയെല്ലാം റെഡറിങ്‌ എഞ്ചി ഒരുമിച്ച്‌ ഒരു ബ്രൗസറി എത്തുകയും പേജിന്റെ സ്വഭാവമനുസരിച്ച്‌ ഏതു റെഡറിങ്‌ എഞ്ചി ഉപയോഗിക്കണമെന്ന്‌ ബ്രൗസ സ്വയം തീരുമാനിക്കുകയും ചെയ്താ എങ്ങനെയിരിക്കും? അതാണ്‌ ലൂണാസ്കേപ്പ്‌ ചെയ്യുന്നത്‌. ഡീഫോട്ട്‌ റെഡറിങ്‌ എഞ്ചി ഏതുവേണമെന്ന്‌ നിശ്ചയിക്കാനും ആവശ്യമെങ്കി ഒരു പേജ്‌ പ്രദശിപ്പിക്കാ ഉപയോഗിച്ച റെഡറിങ്‌ എഞ്ചി ഉപയോക്താവിന്‌ തന്നെ മാറ്റാനും ലൂണാസ്കേപ്പ്‌ അവസരം നകുന്നു.


വെബ്‌ ബ്രൗസറിന്റെ ലോകത്തെ പുതിയ സാധ്യതകളെ എന്നും തുറന്ന മനസ്സോടെയാണ്‌ ലൂണാസ്കേപ്പ്‌ സ്വീകരിച്ചിട്ടുള്ളതെന്ന്‌ കമ്പനി പറയുന്നു. സേച്ച്‌ ബാ ഉള്ളടക്കം ചെയ്ത ആദ്യ വെബ്‌ ബ്രൗസ ലൂണാസ്കേപ്പ്‌ ആയിരുന്നു. കസ്റ്റമൈസ്‌ ചെയ്യാവുന്ന സ്കി സിസ്റ്റവും ആദ്യം അവതരിപ്പിച്ചത്‌ അവ തന്നെ. ട്രിപ്പി എഞ്ചി ആണ്‌ ഒടുവിലത്തെ കൂട്ടിച്ചേപ്പ്‌.
ലോകത്തെ ഏറ്റവും വേഗതയേറിയ ജാവാ സ്ക്രിപ്റ്റ്സ്‌ എക്സിക്യൂഷനിലൂടെ ഇതര ബ്രൗസറുകളെ അപേക്ഷിച്ച്‌  മൂന്നിരട്ടി വേഗത കൈവരിക്കാനായതായും കമ്പനി അവകാശപ്പെടുന്നു. ഫയഫോക്സിന്റെ ഹൃദയമെന്ന്‌ പറയാവുന്ന ഗെക്കോയുടെ ഏറ്റവും പുതിയ വേഷനാണ്‌ ലൂണാസ്കേപ്പിലുള്ളത്‌. ഗെക്കോ റെഡറിങ്‌ എഞ്ചിനി വരുത്തിയ ചില്ലറ മെച്ചപ്പെടുത്തലുകളിലൂടെയാണ്‌ ലോകത്തിലെ വേഗതയേറിയ ജാവാ സ്ക്രിപ്റ്റ്‌ എക്സിക്യൂഷ സാധ്യമാക്കിയത്‌.


ജനകീയമായ ഐഇ ടൂബാറുകളും ആഡ്‌ ഓണുകളും ലൂണാസ്കേപ്പിന്റെ സ്വന്തം ആഡ്‌ ഓണുകളും ലൂണാസ്കേപ്പി പ്രവത്തിക്കും.  ഫയഫോക്സ്‌ എക്സ്റ്റഷനുകളും അധികം കാലതാമസം കൂടാതെ പുതിയ ബ്രൗസറി പ്രവത്തനക്ഷമമാകും എന്നാണ്‌ കമ്പനി പറയുന്നത്‌. മറ്റു ബ്രൗസറുകളി ആഡ്‌ ഓണുകസ്റ്റോ ചെയ്താ മാത്രം ലഭ്യമാകുന്ന ഫങ്ഷനുക ലൂണാസ്കേപ്പിലെ സ്റ്റാടേഡ്‌ ഫങ്ഷനുകളാവും.
ആന്റി ക്രാഷ്‌ ടെക്നോളജിയാണ്‌ ബ്രൗസറിന്റെ മറ്റൊരു പ്രത്യേകത. ഒരു പേജിലെ പ്രശ്നം മൂലം വിഡോയിലെ മുഴുവ ടാബുകളും അടഞ്ഞുപോകാ ലൂണാസ്കേപ്പ്‌ അനുവദിക്കില്ല. പകരം പ്രശ്നമുള്ള ടാബ്‌ മാത്രമായി അടയ്ക്കും. എന്തുകൊണ്ടാണ്‌ അത്‌ ക്രാഷ്‌ ചെയ്തതെന്ന വിവരവും ബ്രൗസ പ്രദശിപ്പിക്കും.
ടൂബാറുകളോ കീബോഡോ ഉപയോഗിക്കാതെ തന്നെ മൗസ്‌ ക്ലിക്ക്‌ & ഡ്രാഗ്‌ ചെയ്ത്‌ പേജ്‌ ഫോവേഡ്‌, ബാക്‌വേഡ്‌, ക്ലോസ്‌, റിഫ്രഷ്‌ എന്നീ ആജ്ഞക എക്സിക്യൂട്ട്‌ ചെയ്യാനാവും.
ലൂണാസ്കേപ്പ്‌ ടാബ്‌ ബ്രൗസിങ്‌ എനേബി ചെയ്തിട്ടുണ്ട്‌. ഒരേ സമയം 100 ടാബുക വരെ ഇതി തുറക്കാനാവുമെന്നാണ്‌ അധികൃത പറയുന്നത്‌.


ബ്രൗസ ഉപയോഗിക്കുന്ന സമയത്ത്‌ ഇടവിട്ടിടവിട്ട്‌ ആഎസ്‌എസ്‌ ഫീഡുക ന്യൂസ്‌ അപ്ഡേറ്റ്‌ നകിക്കൊണ്ടിരിക്കും. ഏതാനും തവണ മൗസ്‌ അമത്തുന്നതിലൂടെ പുതിയ ഫീഡുക സബ്സ്ക്രൈബ്‌ ചെയ്യാനും കഴിയും. ബ്രൗസ മിനിമൈസ്‌ ചെയ്തിടുമ്പോ പോലും പോപ്‌ അപ്‌ മെനുവായി ന്യൂസ്‌ ഹെഡ്ലൈനുക പ്രദശിപ്പിക്കും. പോഡ്കാസ്റ്റുകളും ലൂണാസ്കേപ്പ്‌ ഉപയോഗിച്ച്‌ സബ്സ്ക്രൈബ്‌ ചെയ്യാം.
വെബ്മെയിലിലോ ബ്ലോഗിലോ എഴുതിയ വരിക അബന്ധവശാ തെറ്റായ ബട്ട അമത്തിയതുമൂലമോ കണക്ഷ തകരാറുമൂലമോ നഷ്ടമായി പോയാലും ലൂണാസ്കേപ്പ്‌ ഓട്ടോ-സേവമ്മയി നിന്ന്‌ എട്രി വീണ്ടെടുത്തുതരും.

ഫിഷിങ്‌, വൈറസ്‌, സ്പൈവെയ എന്നിവയി നിന്ന്‌ സംരക്ഷിക്കാ വെബ്ബി നിന്ന്‌ എന്തെങ്കിലും ഡൗലോഡ്‌ ചെയ്യുമ്പോ ജാവ, ആക്ടീവ്‌എക്സ്‌ സ്ക്രിപ്റ്റുക പ്രവത്തനരഹിതമാക്കാനും ഈ ബ്രൗസറിന്‌ സാധിക്കും. സേച്ച്‌ ബാറി നിന്ന്‌ ഇഷ്ടമുള്ള സേച്ച്‌ എഞ്ചി ഡ്രോപ്‌ ഡൗ മെനു ഉപയോഗിച്ച്‌ തിരഞ്ഞെടുത്ത്‌ ഉപയോഗിക്കാനുമാവും.

Tuesday, January 25, 2011

NETBOOK


വിലയേറിയ നോട്ട്ബുക്കുകള്‍ താങ്ങാനുള്ള ശേഷി എല്ലാവര്‍ക്കും ഇല്ലന്നും ലാപ്ടോപ്പ് ഉപയോഗിക്കുന്നവരില്‍ ഏറിയ പങ്കും കണക്ടിവിറ്റി ടൂളായി മാത്രമാണ് അതിനെ കാണുന്നതെന്നും ഉള്ള കാഴ്ചപ്പാടില്‍ നിന്ന് ജന്മമെടുത്ത ഒരു സ്ട്രിപ്ഡൌണ്‍ വേര്‍ഷനായിരുന്നു, നെറ്റ്ബുക്ക്. വലിയ പരസ്യകോലാഹലങ്ങളില്ലാതെ വന്ന അസൂസിന്റെ ഈ പിസിയാണ് നെറ്റ്ബുക്ക് തരംഗത്തെ കെട്ടഴിച്ചുവിട്ടത്. തുടര്‍ന്ന് പ്രധാനപ്പെട്ട കമ്പ്യൂട്ടര്‍ ഉത്പാദകരെല്ലാം നെറ്റ്ബുക്ക് ഉത്പാദനവും ആരംഭിച്ചു. 

ലാപ്ടോപ്പിനെ അപേക്ഷിച്ച് വലിപ്പവും ശേഷിയും കുറഞ്ഞ നെറ്റ്ബുക്കുകള്‍ ഫ്ളാഷ് മെമ്മറിയാണ് ഉപയോഗിക്കുന്നത്. പ്രധാനമായും ഇന്റര്‍നെറ്റ് ബ്രൌസ് ചെയ്യാനും കുറച്ച് പ്രോഗ്രാമുകള്‍ മാത്രം ഉപയോഗിക്കാനും ഡിസൈന്‍ ചെയ്യപ്പെട്ടവയാണ് നെറ്റ്ബുക്കുകള്‍. 
ലാപ്ടോപ്പുകളുടെ വില താങ്ങാനാവാത്ത വികസ്വര രാഷ്ട്രങ്ങളിലും അവികസിത രാഷ്ട്രങ്ങളിലും ഉള്ള വിദ്യാര്‍ത്ഥികളും മറ്റുമാകും നെറ്റ്ബുക്കുകള്‍ കൂടുതലായി ഉപയോഗിക്കുക എന്നതായിരുന്നു കമ്പനികളുടെ കണക്കുകൂട്ടലെങ്കിലും ഫലത്തില്‍ സംഭവിച്ചത് മറിച്ചാണ്. യൂറോപ്പിലാണ് നെറ്റ്ബുക്കുകളുടെ വിപണി പച്ചപിടിച്ചത്. മിക്കവാറും ഒരു ഹോം പിസിയും ഒരു ലാപ്ടോപ്പും കൈവശമുള്ളവരുടെ മൂന്നാമത്തെ കമ്പ്യൂട്ടറായി നെറ്റ്ബുക്ക് മാറി. തന്നയുമല്ല, അതിന്റെ വലിപ്പം കുറഞ്ഞ കീബോര്‍ഡ് ഒരുമണിക്കൂറില്‍ കൂടുതല്‍ സമയം നെറ്റ്ബുക്ക് ഉപയോഗിക്കുന്നത് ദുഷ്കരവുമാക്കി. 

വണ്‍ ലാപ്ടോപ്പ് പെര്‍ ചൈല്‍ഡ് (ഒഎല്‍പിസി) പ്രോജക്ടിന് വേണ്ടി ഷുഗര്‍ ലാബ്സിന്റെ ഗ്നൂ/ലിനക്സ് അധിഷ്ഠിത യൂസര്‍ ഇന്റര്‍ഫെയ്സുമായി തയ്യാറായ എക്സ്ഒ ലാപ്ടോപ്പുകളാണ് നെറ്റ്ബുക്ക് എന്ന ആശയത്തെ പ്രിയപ്പെട്ടതാക്കിയത്. ഒഎല്‍പിസി ലാപ്ടോപ്പുകള്‍ പിന്നീട് മൈക്രോസോഫ്റ്റ് സ്പോണ്‍സര്‍ ചെയ്തതോടെ ലാപ്ടോപ്പില്‍ ഷുഗര്‍ ഒഎസിന് പകരം വിന്‍ഡോസ് സ്ഥാനംപിടിച്ചു. അതേ സമയം ഷുഗര്‍ പ്രോജക്ട് കൂടുതല്‍ മെച്ചപ്പെടുകയും സ്വതന്ത്ര അസ്തിത്വം സ്ഥാപിക്കുകയും ചെയ്തു. ദരിദ്ര രാഷ്ട്രങ്ങളിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യമായി നല്‍കുന്നവയാണ് അങ്ങേയറ്റം ഫ്ളെക്സിബിളായ എക്സ്ഒ ലാപ്ടോപ്പുകള്‍. വിദ്യാര്‍ത്ഥികളല്ലാതെ ആര്‍ക്കെങ്കിലും എക്സ്ഒ ലാപ്ടോപ്പ് വേണമെന്നുണ്ടങ്കില്‍ രണ്ട് ലാപ്ടോപ്പിന്റെ പണം അടച്ച് ഒരെണ്ണം സ്വന്തമാക്കാനും ഒരെണ്ണം ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിക്കായി സ്പോണ്‍സര്‍ ചെയ്യാനും ഒഎല്‍പിസി അനുവദിക്കുന്നു. 

Monday, January 24, 2011

ആമുഖം


ആദ്യത്തെ അംഗീകരിക്കപ്പെട്ട പോര്ട്ടബിള് കമ്പ്യൂട്ടര് 1981-ല് പുറത്തിറങ്ങിയ ഓസ്ബോണ്-1 ആണ്. മെയിന്സ് വോള്ട്ടേജിലാണ് ഇത് പ്രവര്ത്തിച്ചിരുന്നത്. ആദ്യത്തെ ലാപ്ടോപ്പ് എന്ന് പറയാവുന്ന ഉപകരണം ബില് മോഗ്രിഡ് ഡിസൈന് ചെയ്ത കോമ്പാസ് എന്ന ഉപകരണമാണ്. 1970-ല് ഇത് ഡിസൈന് ചെയ്തെങ്കിലും ഇത് വിപണിയിലെത്തിയത് 1982-ലാണ്. പലതരം നോട്ട്ബുക്കുകള്ക്കും അതുപോലുള്ള കംപ്യൂട്ടറുകള്ക്കുമുള്ള പദങ്ങള്:
  • ഒരു A4 കടലാസിനേക്കാള് ചെറുതും 1 കി. ഭാരവും വരുന്ന നോട്ട്ബുക്കുകളെ സബ്-നോട്ട്ബുക്കുകള് എന്നോ സബ്നോട്ട്ബുക്കുകള് എന്നോ വിളിക്കും.
  • 5 കി. ഭാരം വരുന്ന നോട്ട്ബുക്കുകളെ ഡെസ്ക്നോട്ടുകള് (ഡെസ്ക്ടോപ്പ്/നോട്ട്ബുക്ക്) എന്ന് പറയും.
  • ഡെസ്ക്ടോപ്പിന്റെ ശക്തിയുമായി മത്സരിക്കാന്നിര്മ്മിച്ച അതിശക്തമായ (മിക്കവാറും ഭാരം കൂടിയ) നോട്ട്ബുക്കുകള് ഡെസ്ക്ടോപ്പ് റീപ്ലേസ്മെന്റുകള് എന്ന് അറിയപ്പെടും.
  • പി.ഡി..കളെക്കാള് വലുതും നോട്ട്ബുക്കുകളെക്കാള്ചെറുതും ആയ കംപ്യൂട്ടറുകളെ പാംടോപ്പുകള് എന്ന് വിളിക്കുന്നു.
ലാപ്ടോപ്പുക്കള് ബാറ്ററികളാലോ അഡാപ്റ്ററുകളാലോ പ്രവര്ത്തിക്കുന്നു. അഡാപ്റ്ററുകള്വൈദ്യുതി ഉപയോഗിച്ച് ബാറ്ററികള്ക്ക് ഊര്ജ്ജം നല്കുന്നു.
ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകള്ക്ക് ചെയ്യാന്കഴിയുന്ന പല കാര്യങ്ങളും ലാപ്ടോപ്പുകള്ക്ക് ചെയ്യാന്കഴിയും, പക്ഷെ അതേ വിലയ്ക്ക് മിക്കവാറും ശക്തി കുറവായിരിക്കും. ലാപ്ടോപ്പുകളിലെ ഭാഗങ്ങള്ഡെസ്ക്ടോപ്പുകളിലുള്ളവ പോലെയുള്ളതും അതേ കര്ത്തവ്യങ്ങള്ചെയ്യുന്നതും ആണെങ്കിലും ചെറുതാക്കിയതും വഹനീയതയ്ക്കും വൈദ്യുതിലാഭത്തിനും വേണ്ടി പ്രത്യേകം തയ്യാറാക്കിയതും ആണ്. ലാപ്ടോപ്പുകളില്മിക്കവാറും ലിക്വിഡ് ക്രിസ്റ്റല്ഡിസ്പ്ലേകളും RAM-നുവേണ്ടി SO-DIMM(സ്മാള്ഔട്ട്ലൈന് DIMM) മൊഡ്യൂലുകളും ഉപയോഗിക്കാറുണ്ട്. ചേര്ത്തുണ്ടാക്കിയകീബോര്ഡിനുപുറമെ അവയ്ക്ക് ഒരു ടച്ച്പാഡ് (ട്രാക്ക്പാഡ്) അല്ലെങ്കില് പോയിന്റിങ്ങ് സ്റ്റിക്ക് എന്നിവയും ഉണ്ടായിരിക്കും. മാത്രമല്ല, ബാഹ്യമായ മൗസോ കീബോര്ഡോ ബന്ധിക്കാം.
പൊരുളടക്കം:
1. ഘടകങ്ങള്
2. പ്രധാന ബ്രാന്ഡുകളും നിര്മ്മാതാക്കളും

1. ഘടകങ്ങള്
ലാപ്ടോപ്പുകളിലെ ഭാഗങ്ങള്ഡെസ്ക്ടോപ്പുകളിലുള്ളവ പോലെയുള്ളതും അതേ കര്ത്തവ്യങ്ങള്ചെയ്യുന്നതും ആണെങ്കിലും ചെറുതാക്കിയതും വഹനീയതയ്ക്കും വൈദ്യുതിലാഭത്തിനും വേണ്ടി പ്രത്യേകം തയ്യാറാക്കിയതും ആണ്.
1. 1. മൈക്രോപ്രോസസ്സര്
1990-ല്ഇന്റല്പുറത്തിറക്കിയ 386SL എന്ന മൊബൈല്പ്രോസസ്സറോട് കൂടിയാണ് ലാപ്ടോപ്പുകള്ക്ക് വേണ്ടിയുള്ള പ്രോസസ്സറുകളുടെ കാലം ആരംഭിച്ചത്. ഒരു സാധാരണ പ്രോസസ്സറില്നിന്നും പല വിധത്തിവും വ്യത്യാസ്തമണ് മൊബൈല്പ്രോസസ്സറുകള്‍.
1. 2. മദര്ബോര്ഡ്
2. പ്രധാന ബ്രാന്ഡുകളും നിര്മ്മാതാക്കളും