adv

adv
join nw

Friday, January 28, 2011

സ്‌പൈ വെയര്‍/ആഡ്‌ വെയര്‍/മാല്വെരയര്‍

 ഇന്റര്‍നെറ്റ്‌ മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായിട്ടാണ്‌ സ്‌പൈവെയര്‍/ആഡ്‌വെയര്‍/മാല്‍വെയര്‍ എന്ന വിഭാഗം പേരെടുത്തത്‌. പേരുകള്‍ സൂചിപ്പിക്കുന്നതു പോെലെ ഇഷ്ടന്റെ ജോലി കമ്പ്യൂട്ടറില്‍ ഒളിച്ചിരുന്ന് നമ്മുടെ പ്രവൃത്തികള്‍ അതിന്റെ വീട്ടിലേക്ക്‌ പറഞ്ഞു കൊടുക്കലാണ്‌. അവര്‍ അതുപയോഗിച്ച്‌ നിങ്ങള്‍ക്കു താല്‍പ്പര്യമുണ്ടെന്ന് അവര്‍ കരുതുന്ന പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയോ ആ വിവരം വന്‍കിട മാര്‍ക്കറ്റിങ്ങ കമ്പനികള്‍ക്ക്‌ വിറ്റു കാശാക്കുകയോ ചെയ്യും. മാല്‍വെയറുകള്‍ പേരു പോലെ തന്നെ കമ്പ്യൂട്ടറിന്‌ ഉപദ്രവമുണ്ടാക്കും. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിനിടെ എവിടെനിന്നെന്നറിയാതെ പരസ്യങ്ങള്‍ ചാടി വരുന്നത്‌ ഈ ഇഷ്ടന്റെ മാജിക്കാവാനാണ്‌ സാധ്യത. ഇവ വന്നു കൂടുന്ന പ്രധാന ഇടങ്ങള്‍ നമ്മള്‍ സഞ്ചരിക്കുന്ന ഇന്റര്‍നെറ്റ്‌ വഴികളും (തെറ്റായ വഴികളും) ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഷെയര്‍വെയറുകളും ഫ്രീവെയറുകളും മറ്റുമാണ്‌. പല ഇന്റര്‍നെറ്റ്‌ സൈറ്റുകളും മനപ്പൂര്‍വം ഇവയെ പേജിന്റെ കൂടെ നമുക്കു ഫ്രീ ആയി തരാറുണ്ട്‌. ഈ പ്രശ്നവും നല്ല ഒരു ഇന്റര്‍നെറ്റ്‌ സെക്യൂരിറ്റി സ്യൂട്ടുകൊണ്ട്‌ ഒഴിവാക്കാം. പലപ്പോഴും ഇവയെ ഇല്ലാതാക്കിയാല്‍ അതു കൂടെ ലഗേജ്‌ ആയിട്ടു കൊണ്ടുവന്ന പ്രോഗ്രാം പണിമുടക്കുന്നതു കാണാം. ഇതിനായി ഉപയോഗിക്കാവുന്ന ഒരു നല്ല ഫ്രീവെയര്‍ സ്കാനിംഗ്‌ പ്രോഗ്രാം ആണ്‌ ആഡ്‌-അവെയര്‍ പെഴ്സണല്‍ എഡിഷന്‍. ഇന്റര്‍നെറ്റ്‌ സെക്യൂരിറ്റി സ്യൂട്ടുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതുപയോഗിക്കാം. ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്‌ ഈ സംഗതി.


No comments:

Post a Comment