adv

adv
join nw

Monday, January 24, 2011

ആമുഖം


ആദ്യത്തെ അംഗീകരിക്കപ്പെട്ട പോര്‍ട്ടബിള്‍ കമ്പ്യൂട്ടര്‍ 1981-ല്‍ പുറത്തിറങ്ങിയ ഓസ്ബോണ്‍-1 ആണ്. മെയിന്‍സ് വോള്‍ട്ടേജിലാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. ആദ്യത്തെ ലാപ്ടോപ്പ് എന്ന് പറയാവുന്ന ഉപകരണം ബില്‍ മോഗ്രിഡ് ഡിസൈന്‍ ചെയ്ത കോമ്പാസ് എന്ന ഉപകരണമാണ്. 1970-ല്‍ ഇത് ഡിസൈന്‍ ചെയ്തെങ്കിലും ഇത് വിപണിയിലെത്തിയത് 1982-ലാണ്. പലതരം നോട്ട്ബുക്കുകള്‍ക്കും അതുപോലുള്ള കംപ്യൂട്ടറുകള്‍ക്കുമുള്ള പദങ്ങള്‍:
  • ഒരു A4 കടലാസിനേക്കാള്‍ ചെറുതും 1 കി. ഭാരവും വരുന്ന നോട്ട്ബുക്കുകളെ സബ്-നോട്ട്ബുക്കുകള്‍ എന്നോ സബ്നോട്ട്ബുക്കുകള്‍ എന്നോ വിളിക്കും.
  • 5 കി. ഭാരം വരുന്ന നോട്ട്ബുക്കുകളെ ഡെസ്ക്നോട്ടുകള്‍ (ഡെസ്ക്ടോപ്പ്/നോട്ട്ബുക്ക്) എന്ന് പറയും.
  • ഡെസ്ക്ടോപ്പിന്റെ ശക്തിയുമായി മത്സരിക്കാന്‍ നിര്‍മ്മിച്ച അതിശക്തമായ (മിക്കവാറും ഭാരം കൂടിയ) നോട്ട്ബുക്കുകള്‍ ഡെസ്ക്ടോപ്പ് റീപ്ലേസ്മെന്‍റുകള്‍ എന്ന് അറിയപ്പെടും.
  • പി.ഡി.എ.കളെക്കാള്‍ വലുതും നോട്ട്ബുക്കുകളെക്കാള്‍ ചെറുതും ആയ കംപ്യൂട്ടറുകളെ പാംടോപ്പുകള്‍ എന്ന് വിളിക്കുന്നു.
ലാപ്ടോപ്പുക്കള്‍ ബാറ്ററികളാലോ അഡാപ്റ്ററുകളാലോ പ്രവര്‍ത്തിക്കുന്നു. അഡാപ്റ്ററുകള്‍ വൈദ്യുതി ഉപയോഗിച്ച് ബാറ്ററികള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നു.
ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകള്‍ക്ക് ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ലാപ്ടോപ്പുകള്‍ക്ക് ചെയ്യാന്‍ കഴിയും, പക്ഷെ അതേ വിലയ്ക്ക് മിക്കവാറും ശക്തി കുറവായിരിക്കും. ലാപ്ടോപ്പുകളിലെ ഭാഗങ്ങള്‍ ഡെസ്ക്ടോപ്പുകളിലുള്ളവ പോലെയുള്ളതും അതേ കര്‍ത്തവ്യങ്ങള്‍ ചെയ്യുന്നതും ആണെങ്കിലും ചെറുതാക്കിയതും വഹനീയതയ്ക്കും വൈദ്യുതിലാഭത്തിനും വേണ്ടി പ്രത്യേകം തയ്യാറാക്കിയതും ആണ്. ലാപ്ടോപ്പുകളില്‍ മിക്കവാറും ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്പ്ലേകളും RAM-നുവേണ്ടി SO-DIMM(സ്മാള്‍ ഔട്ട്‍ലൈന്‍ DIMM) മൊഡ്യൂലുകളും ഉപയോഗിക്കാറുണ്ട്. ചേര്‍ത്തുണ്ടാക്കിയകീബോര്‍ഡിനുപുറമെ അവയ്ക്ക് ഒരു ടച്ച്പാഡ് (ട്രാക്ക്പാഡ്) അല്ലെങ്കില്‍ പോയിന്‍റിങ്ങ് സ്റ്റിക്ക് എന്നിവയും ഉണ്ടായിരിക്കും. മാത്രമല്ല, ബാഹ്യമായ മൗസോ കീബോര്‍ഡോ ബന്ധിക്കാം.
പൊരുളടക്കം:
1. ഘടകങ്ങള്‍
2. പ്രധാന ബ്രാന്‍ഡുകളും നിര്‍മ്മാതാക്കളും

1. ഘടകങ്ങള്‍
ലാപ്ടോപ്പുകളിലെ ഭാഗങ്ങള്‍ ഡെസ്ക്ടോപ്പുകളിലുള്ളവ പോലെയുള്ളതും അതേ കര്‍ത്തവ്യങ്ങള്‍ ചെയ്യുന്നതും ആണെങ്കിലും ചെറുതാക്കിയതും വഹനീയതയ്ക്കും വൈദ്യുതിലാഭത്തിനും വേണ്ടി പ്രത്യേകം തയ്യാറാക്കിയതും ആണ്.
1. 1. മൈക്രോപ്രോസസ്സര്‍
1990-ല്‍ ഇന്‍റല്‍ പുറത്തിറക്കിയ 386SL എന്ന മൊബൈല്‍ പ്രോസസ്സറോട് കൂടിയാണ് ലാപ്ടോപ്പുകള്‍ക്ക് വേണ്ടിയുള്ള പ്രോസസ്സറുകളുടെ കാലം ആരംഭിച്ചത്. ഒരു സാധാരണ പ്രോസസ്സറില്‍ നിന്നും പല വിധത്തിവും വ്യത്യാസ്തമണ് മൊബൈല്‍ പ്രോസസ്സറുകള്‍.
1. 2. മദര്‍ബോര്‍ഡ്
2. പ്രധാന ബ്രാന്‍ഡുകളും നിര്‍മ്മാതാക്കളും

No comments:

Post a Comment