ചിലപ്പോൾ സോഫ്റ്റ്വെയർ എന്ന പദം ഹാർഡ്വെയർ അല്ലാത്തവെയെ കുറിക്കാൻ ഉപയോഗിക്കാറുണ്ട്. കമ്പ്യൂട്ടറിന്റെ നമുക്ക് കാണാനും , തൊട്ട് നോക്കാനും ഒക്കെ പറ്റുന്ന ഭാഗങ്ങളെയാണ് ഹാർഡ്വെയർ എന്നു പറയുന്നത്.
കമ്പ്യൂട്ടർ സോഫ്റ്റ്വെയർ
കമ്പ്യൂട്ടറിൽ ജോലികൾ ചെയ്തുതീർക്കാനാവശ്യമായ കമ്പ്യൂട്ടർ പ്രോഗ്രാമുകളും നടപടിക്രമങ്ങളും ഉപയോഗസഹായികളുമടങ്ങുന്ന സമാഹാരമാണ് കമ്പ്യൂട്ടർ സോഫ്റ്റ്വെയർ. സോഫ്റ്റ്വെയർ എന്ന പദം കമ്പ്യൂട്ടറുകളുമായി ബന്ധപ്പെടുത്തി ആദ്യം ഉപയോഗിച്ചത് 1957-ൽ ജോൺ ഡബ്ലിയു. റ്റക്കി ആണ്. കമ്പ്യൂട്ടർ സോഫ്റ്റ്വെയറിനെ രണ്ടായി തരംതിരിച്ചിരിക്കുന്നു - സിസ്റ്റം സോഫ്റ്റ്വെയറും ആപ്ലിക്കേഷൻ സോഫ്റ്റ്വെയറും. ഓപ്പറേറ്റിങ്ങ് സിസ്റ്റം പോലെയുള്ളവ സിസ്റ്റം സോഫ്റ്റ്വെയറുകൾക്കുദാഹരണമാണ്. വേർഡ് പ്രൊസസ്സർ, ഇമേജ് വ്യൂവർ, വെബ് ബ്രൗസർ പോലെയുള്ളവ ആപ്ലിക്കേഷൻ സോഫ്റ്റ്വെയറുകൾക്കും.
കമ്പ്യൂട്ടറുകളിൽ സോഫ്റ്റ്വെയർ ആദ്യം റാമിലേക്ക് നിറയ്ക്കുന്നു, റാമിൽ നിന്നും നിർദ്ദേശങ്ങൾ ഒന്നൊന്നായി എടുത്ത് സെൻട്രൽ പ്രോസസിങ്ങ് യൂണിറ്റ് നടപ്പിലാക്കുന്നുസിസ്റ്റം സോഫ്റ്റ്വെയർ
കമ്പ്യൂട്ടറിന്റെ ഹാർഡ്വെയറിനെ നിയന്ത്രിക്കുകയും പ്രവർത്തിക്കുവാൻ സഹായിക്കുകയും ചെയ്യുന്ന കമ്പ്യൂട്ടർ സോഫ്റ്റ്വെയറുകളെ സിസ്റ്റം സോഫ്റ്റ്വെയർ എന്നുപറയുന്നു. ഇതു ആപ്ലിക്കേഷൻ സോഫ്റ്റ്വെയറിനെ അതിന്റെ ജോലി ചെയ്യാൻ സഹായിക്കുന്ന ഒരു ഇടനിലക്കാരനായി നിൽക്കുന്നു. ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ് ഏറ്റവും നല്ല ഉദാഹരണം.
ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ
ഉപയോക്താവ് ചെയ്യുവാൻ ഉദ്ദേശിക്കുന്ന ഒരു ജോലിയുടെ പൂർത്തീകരണത്തിനായി കമ്പ്യൂട്ടറിന്റെ കഴിവുകൾ നേരിട്ടും ശക്തമായും ഉപയോഗിക്കുന്ന കമ്പ്യൂട്ടർ സോഫ്റ്റ്വെയർ ഉപവിഭാഗമാണ് ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ. കമ്പ്യൂട്ടറിന്റെ വിവിധ പ്രവർത്തനങ്ങളെ ക്രോഡീകരിക്കുന്ന, എന്നാൽ നേരിട്ട് ഉപയോക്താവുമായി ബന്ധപ്പെടാത്ത സോഫ്റ്റ്വെയറുകളായ സിസ്റ്റം സോഫ്റ്റ്വെയറിനു നേരേ വിപരീതമാണ് ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ. ഈ അർത്ഥത്തിൽ ആപ്ലിക്കേഷൻ എന്ന പദം സോഫ്റ്റ്വെയറിനെയും അതിന്റെ സഫലീകരണത്തെയും (implementation) പ്രതിനിധാനം ചെയ്യുന്നു.
ഓപ്പൺഓഫീസ്.ഓർഗിന്റെ ഭാഗമായ ഓപ്പൺ ഓഫീസ് റൈറ്റർ സോഫ്റ്റ്വെയറിന്റെ സ്ക്രീൻഷോട്ട് - ഓപ്പൺ ഓഫീസ്.ഓർഗ് വളരെ പ്രചാരമുള്ള ഒരു ഓപ്പൺ സോർസ് ഓഫീസ് ആപ്ലിക്കേഷൻ സോഫ്റ്റ്വെയറുകളുടെ കൂട്ടമാണ്.
ഹാർഡ്വെയർ
ഹാർഡ്വെയർ പൊതുവായി ഉപയോഗിക്കുന്ന ഒരു പദമാണ്. സാങ്കേതിക വിദ്യയിൽ ഭൌതികമായി കാണുവാനും അനുഭവിക്കുവാനും കഴിയുന്ന ഘടകങ്ങളെയാണ് പൊതുവിൽ ഹാർഡ്വെയർ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. കമ്പ്യൂട്ടർ ഹാർഡ്വെയർ എന്നാൽ കമ്പ്യൂട്ടറിന്റെ ഭൌതിക ഘടക ഭാഗങ്ങളാണ്. ഇലക്ട്രോണിക് ചിപ്പുകളും ബോർഡുകളും വൈദ്യുത സംവിധാനവും എല്ലാം കമ്പ്യൂട്ടർ ഹാർഡ്വെയർ ആണ്. എന്നാൽ കമ്പ്യൂട്ടറിൽ പ്രവർത്തിക്കുന്നതും ഭൌതികമായി നിലവിലില്ലാത്തതുമായ ഭാഗങ്ങളെ സോഫ്റ്റ്വെയർ എന്നാണ് വിവക്ഷിക്കുന്നത്.
(ലോഹഭാഗങ്ങളെയും ലോഹ ഉപകരണങ്ങളെയും പൊതുവായി ഹാർഡ്വെയർ എന്നു പറയാറുണ്ട്. ആധുനിക ഹാർഡ്വെയർ വില്പനകേന്ദ്രങ്ങളിൽ ഇരുമ്പുസാധനങ്ങൾ (പൂട്ടുകൾ,കൊളുത്തുകൾ,ആണികൾ,ആപ്പുകൾ) മുറിക്കാനും രൂപമാറ്റം വരുത്താനും ഉപയോഗിക്കുന്ന യന്ത്രവത്കൃത ഉപകരണങ്ങൾ (അരം,അറക്കവാൾ,തുളയൻ,കത്തികൾ,ചുറ്റിക മുതലായവ), തൂമ്പ,കോടാലി,അരിവാൾ മുതലായ കാർഷിക ഉപകരണങ്ങൾ, പെയിന്റ്, മറ്റു ഗാർഹിക ഉപകരണങ്ങൾ മുതലായവയാണ് ലഭിക്കുക.