adv

adv
join nw

Tuesday, January 25, 2011

NETBOOK


വിലയേറിയ നോട്ട്ബുക്കുകള്‍ താങ്ങാനുള്ള ശേഷി എല്ലാവര്‍ക്കും ഇല്ലന്നും ലാപ്ടോപ്പ് ഉപയോഗിക്കുന്നവരില്‍ ഏറിയ പങ്കും കണക്ടിവിറ്റി ടൂളായി മാത്രമാണ് അതിനെ കാണുന്നതെന്നും ഉള്ള കാഴ്ചപ്പാടില്‍ നിന്ന് ജന്മമെടുത്ത ഒരു സ്ട്രിപ്ഡൌണ്‍ വേര്‍ഷനായിരുന്നു, നെറ്റ്ബുക്ക്. വലിയ പരസ്യകോലാഹലങ്ങളില്ലാതെ വന്ന അസൂസിന്റെ ഈ പിസിയാണ് നെറ്റ്ബുക്ക് തരംഗത്തെ കെട്ടഴിച്ചുവിട്ടത്. തുടര്‍ന്ന് പ്രധാനപ്പെട്ട കമ്പ്യൂട്ടര്‍ ഉത്പാദകരെല്ലാം നെറ്റ്ബുക്ക് ഉത്പാദനവും ആരംഭിച്ചു. 

ലാപ്ടോപ്പിനെ അപേക്ഷിച്ച് വലിപ്പവും ശേഷിയും കുറഞ്ഞ നെറ്റ്ബുക്കുകള്‍ ഫ്ളാഷ് മെമ്മറിയാണ് ഉപയോഗിക്കുന്നത്. പ്രധാനമായും ഇന്റര്‍നെറ്റ് ബ്രൌസ് ചെയ്യാനും കുറച്ച് പ്രോഗ്രാമുകള്‍ മാത്രം ഉപയോഗിക്കാനും ഡിസൈന്‍ ചെയ്യപ്പെട്ടവയാണ് നെറ്റ്ബുക്കുകള്‍. 
ലാപ്ടോപ്പുകളുടെ വില താങ്ങാനാവാത്ത വികസ്വര രാഷ്ട്രങ്ങളിലും അവികസിത രാഷ്ട്രങ്ങളിലും ഉള്ള വിദ്യാര്‍ത്ഥികളും മറ്റുമാകും നെറ്റ്ബുക്കുകള്‍ കൂടുതലായി ഉപയോഗിക്കുക എന്നതായിരുന്നു കമ്പനികളുടെ കണക്കുകൂട്ടലെങ്കിലും ഫലത്തില്‍ സംഭവിച്ചത് മറിച്ചാണ്. യൂറോപ്പിലാണ് നെറ്റ്ബുക്കുകളുടെ വിപണി പച്ചപിടിച്ചത്. മിക്കവാറും ഒരു ഹോം പിസിയും ഒരു ലാപ്ടോപ്പും കൈവശമുള്ളവരുടെ മൂന്നാമത്തെ കമ്പ്യൂട്ടറായി നെറ്റ്ബുക്ക് മാറി. തന്നയുമല്ല, അതിന്റെ വലിപ്പം കുറഞ്ഞ കീബോര്‍ഡ് ഒരുമണിക്കൂറില്‍ കൂടുതല്‍ സമയം നെറ്റ്ബുക്ക് ഉപയോഗിക്കുന്നത് ദുഷ്കരവുമാക്കി. 

വണ്‍ ലാപ്ടോപ്പ് പെര്‍ ചൈല്‍ഡ് (ഒഎല്‍പിസി) പ്രോജക്ടിന് വേണ്ടി ഷുഗര്‍ ലാബ്സിന്റെ ഗ്നൂ/ലിനക്സ് അധിഷ്ഠിത യൂസര്‍ ഇന്റര്‍ഫെയ്സുമായി തയ്യാറായ എക്സ്ഒ ലാപ്ടോപ്പുകളാണ് നെറ്റ്ബുക്ക് എന്ന ആശയത്തെ പ്രിയപ്പെട്ടതാക്കിയത്. ഒഎല്‍പിസി ലാപ്ടോപ്പുകള്‍ പിന്നീട് മൈക്രോസോഫ്റ്റ് സ്പോണ്‍സര്‍ ചെയ്തതോടെ ലാപ്ടോപ്പില്‍ ഷുഗര്‍ ഒഎസിന് പകരം വിന്‍ഡോസ് സ്ഥാനംപിടിച്ചു. അതേ സമയം ഷുഗര്‍ പ്രോജക്ട് കൂടുതല്‍ മെച്ചപ്പെടുകയും സ്വതന്ത്ര അസ്തിത്വം സ്ഥാപിക്കുകയും ചെയ്തു. ദരിദ്ര രാഷ്ട്രങ്ങളിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യമായി നല്‍കുന്നവയാണ് അങ്ങേയറ്റം ഫ്ളെക്സിബിളായ എക്സ്ഒ ലാപ്ടോപ്പുകള്‍. വിദ്യാര്‍ത്ഥികളല്ലാതെ ആര്‍ക്കെങ്കിലും എക്സ്ഒ ലാപ്ടോപ്പ് വേണമെന്നുണ്ടങ്കില്‍ രണ്ട് ലാപ്ടോപ്പിന്റെ പണം അടച്ച് ഒരെണ്ണം സ്വന്തമാക്കാനും ഒരെണ്ണം ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിക്കായി സ്പോണ്‍സര്‍ ചെയ്യാനും ഒഎല്‍പിസി അനുവദിക്കുന്നു.