നമുക്കു വിവരങ്ങള്‍ ദീര്‍ഘകാലം സൂക്ഷിക്കാനാണല്ലോ നമ്മള്‍ ഹാര്‍ഡ് ഡിസ്ക് (ഡ്രൈവ്) ഉപയോഗിക്കുന്നത്. എന്നാല്‍ വിന്‍ഡോസ് അതിനെ അതിന്റെ പ്രധാന വര്‍ക്ക് സ്പേസ് ആയ റാം (RAM -Random Access Memory) ഇന്റെ അത്താണിയായും ഉപയോഗിക്കുന്നുണ്ട്. ആവശ്യം പോലെ കുറച്ചു നേരത്തേക്ക് മെമ്മറിയില്‍ ഉള്ള പെട്ടെന്ന് ആവശ്യമില്ലാത്ത കാര്യങ്ങളെ ഇറക്കി വെച്ച് അത്യാവശ്യമുള്ള മറ്റു കാര്യങ്ങള്‍ക്ക് മെമ്മറി കൊടുക്കാന്‍ വേണ്ടിയാണ് ഇതു ചെയ്യുന്നത്. ഇതിനെ മെമ്മേറി സ്വാപ്പിങ്ങ് എന്നു പറയും. ഹാര്‍ഡ് ഡ്രൈവില്‍ അപ്പോള്‍ സ്ഥലമില്ലാതായാലോ? വിന്‍ഡോസിന് ആവശ്യമനുസരിച്ചുള്ള ഈ സ്വാപ്പിംഗ് നടത്താന്‍ പറ്റാതാവുകയും, തത്‌ഫലമായി കമ്പ്യൂട്ടര്‍ പതുക്കെ ആവുകയും ഹാങ്ങ് ആവുകയും ഒക്കെ ചെയ്യും. ഇതൊഴിവാക്കാന്‍, എപ്പോഴും ഹാര്‍ഡ് ഡ്രൈവിന്‍ കുറഞ്ഞത് കമ്പ്യൂട്ടറിലുള്ള റാമിന്റെ ഇരട്ടിയെങ്കിലും സ്ഥലം ബാക്കി ഇടുന്നത് നന്നായിരിക്കും. മേല്‍പ്പറഞ്ഞ ക്ലീനിംഗ് നടത്തിയിട്ടും സ്ഥലം പോരാതെ വന്നാല്‍ വലിയ അത്യാവശ്യമില്ലാത്ത ഭാരിച്ച ഫയലുകളും മറ്റും സീഡിയിലേക്കോ മറ്റോ ബാക്കപ്പ് ചെയ്ത് ഹാര്‍ഡ്‌ഡ്രൈവില്‍ നിന്നും ഒഴിവാക്കാം. അനാവശ്യമായ സോഫ്റ്റ്വെയറുകള്‍ അണിന്‍സ്റ്റാള്‍ ചെയ്യലാണ് മറ്റൊരു വഴി.
ഓരോ ഫയലുകളും ഉപയോഗിക്കുമ്പോള്‍ അതൊന്നിച്ച് ഒരു ഫയലായിട്ടല്ല കമ്പ്യൂട്ടറിന്റെ ഡീസ്കില്‍ തിരിച്ചു വെയ്ക്കപ്പെടുന്നത്. ഇതു മൂലം കാലക്രമേണ ഫയലുകള്‍ പലഭാഗത്തായി ചിന്നിച്ചിതറിയ നിലയില്‍ സൂക്ഷിക്കപ്പെടും. ഓഫീസിലെ ഫയലുകളുടെ ഓരോ പേപ്പറും ഫയല്‍ നമ്പറിട്ട് ഒറ്റ അടുക്കിലേക്കു കേറ്റുന്നതായി സങ്കല്‍പ്പിച്ചു നോക്കൂ. കുറച്ചു കഴിയുമ്പോള്‍ ഒരു ഫയല്‍ എടുക്കാന്‍ എല്ലാ ഫയലും കാണേണ്ടുന്ന നിലയാവും. അത് കമ്പ്യൂട്ടറിന്റെ വേഗതയെ സാരമായി ബാധിക്കുമെന്നതില്‍ സംശയമുണ്ടോ? ഇത് ഒഴിവാക്കാന്‍ ഇടയ്ക്ക് ഒന്ന് അടുക്കിപ്പെറുക്കുന്നതു നന്നായിരിക്കും. ഇതിനായി വിന്‍ഡോസില്‍ തന്നെ ഉള്ള ഡിസ്ക് ഡീഫ്രാഗ്മെന്റര്‍ ഉപയോഗിക്കാം. വിന്‍ഡോസിന്റേതല്ലാതെയും ഇതു ചെയ്യാന്‍ പ്രോഗ്രാമുകള്‍ കിട്ടും.
ആന്റിവൈറസും ആഡ്‌വെയര്‍ ക്ലീനിങ്ങും ആഴ്ച്ചയിലൊരിക്കലും, സിസ്റ്റം ക്ലീനിങ്ങും ഡീഫ്രാഗ്മെന്റിങ്ങും മാസത്തിലൊരിക്കലും ചെയ്യാമെങ്കില്‍ കമ്പ്യൂട്ടറിന്റെ ആരോഗ്യം നന്നായി നില്‍ക്കുകയും വന്‍ വിലകൊടുത്തു നമ്മള്‍ വാങ്ങിയ അതു കൂടുതല്‍ കാലം ഓടുകയും ചെയ്യും
Defragmentation.
As soon as the program is launched, select a drive and click on Defragment button to launch defragmentation.
’.