adv

adv
join nw

Sunday, January 30, 2011

വിന്ഡോ്സ്‌ സ്വയം ഉണ്ടാക്കുന്ന ചപ്പു ചവറുകള്‍ (temp)

വിന്‍ഡോസ്‌ ഓടുമ്പോള്‍ ഒരുപാട്‌ താത്കാലിക ഫയലുകള്‍ (ടെമ്പെററി ഫയലുകള്‍) ഉണ്ടാകും. മിക്കതിനെയും ആവശ്യം കഴിഞ്ഞാല്‍ മായ്ച്ചു കളയുമെങ്കിലും കുറച്ചൊക്കെ ബാക്കി കിടക്കും. ഇങ്ങനെ ബാക്കി കിടക്കുന്ന ഫയലുകള്‍ അടിഞ്ഞു കൂടി കാലക്രമേണ വിന്‍ഡോസിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കും. അനാവശ്യ ഫയലുകളേത്‌, ആവശ്യമുള്ളവയേത്‌ എന്ന അന്വേഷണം ആവശ്യമുള്ളവ കണ്ടെത്തി ഉപയോഗിക്കുന്നതിലുണ്ടാക്കുന്ന കാലതാമസം തന്നെയാണ്‌ ഇതിന്റെ കാരണം.

വിന്‍ഡോസ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിന്റെ സുപ്രധാന ഘടകങ്ങളിലൊന്നാണ്‌ രെജിസ്ട്രി. ഓടുന്ന കമ്പ്യൂട്ടറിന്റെ ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍, ആപ്ലിക്കേഷനുകള്‍ തുടങ്ങി അവശ്യം ആവശ്യമായ എല്ലാ വിവരങ്ങളും സൂക്ഷിക്കുന്നത്‌ ഇതിലാണ്‌. ചുരുക്കം പറഞ്ഞാല്‍ രെജിസ്ട്രി ആണ്‌ ആ കമ്പ്യൂട്ടറിനെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും സൂക്ഷിക്കുന്ന ഡാറ്റാബേസ്‌. ഇതില്‍ അടിഞ്ഞു കൂടുന്ന അനാവശ്യമായ/കാലഹരണപ്പെട്ട വിവരങ്ങളും വിന്‍ഡോസിന്റെ വേഗതയെ സാരമായി ബാധിക്കും. താത്കാലിക ഫയലുകളേക്കാള്‍ ഇവനാണ്‌ കൂടുതല്‍ പ്രശ്നക്കാരന്‍. കാരണം, ഒരുമാതിരി എന്തു ചെയ്യാനും വിന്‍ഡോസ്‌ രെജിസ്ട്രിയുടെ സഹായം തേടുന്നുണ്ട്‌.

ഈ രണ്ടു പ്രശ്നങ്ങളെയും നമുക്ക്‌ ഒരു നല്ല സിസ്റ്റം ക്ലീനര്‍ ഉപയോഗിച്ച്‌ അടിച്ചു വാരി പുറത്തു കളയാവുന്നതേ ഉള്ളൂ. സീക്ലീനര്‍ എന്ന ഫ്രീവെയര്‍ ഒരു നല്ല ഉപാധി ആണ്‌ ഇതു ചെയ്യാന്‍. ഇതുപയോഗിച്ച്‌ അനാവശ്യമായ ഫയലുകള്‍ കളഞ്ഞും രെജിസ്ട്രിയിലെ അനാവശ്യ വിവരങ്ങള്‍ എടുത്തു കളഞ്ഞും കമ്പ്യൂട്ടറിനെ വൃത്തിയായി സൂക്ഷിക്കാം. രെജിസ്ട്രി വൃത്തിയാക്കുമ്പോള്‍ സീക്ലീനര്‍ മാറ്റങ്ങളെ ഒരു ഫയലിലേക്കു ബാക്കപ്പ്‌ ചെയ്യണോ എന്നു ചോദിക്കും. അങ്ങനെ ചെയ്യുന്നതാണ്‌ ഉത്തമം. അഥവാ പ്രശ്നമുണ്ടായാലും ആ ഫയലിനെ തിരിച്ചു രെജിസ്ട്രിയില്‍ കേറ്റാന്‍ എളുപ്പമാണ്‌.

No comments:

Post a Comment