പൊതുവേ വിന്‍ഡോസില്‍ ഓടുന്ന കമ്പ്യൂട്ടറുകളാണ് ഏറ്റവും കൂടുതല്‍ ആക്രമണത്തിനു വിധേയമാവുന്നത്. ലിനക്സ്, മാക് തുടങ്ങിയവ അത്രത്തോളം തന്നെ ആക്രമിക്കപ്പെടുന്നില്ല. ഇതിന് ഒരു പ്രധാന കാരണം വിന്‍ഡോസിന്റെ പ്രചാരം ആണ്. ഡയലപ്പ് വഴി ഇന്റര്‍നെറ്റിലേക്കു വരുന്ന ഉപഭോക്താക്കള്‍ക്ക് ഒരു സോഫ്റ്റ്‌വെയര്‍ ഫയര്‌വാള്‍ മാത്രം മതിയാവും. പക്ഷേ, ബ്രോഡ്‌ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു ഹാര്‍ഡ്‌വെയര്‍ ഫയര്‍വാള്‍ ഒരു ഒഴിച്ചുകൂടാനാവാത്ത സംഗതിയാണ്. മിക്കവാറും എല്ലാ വയര്‍ലെസ്സ് റൌട്ടറുകളിലും ഇപ്പോള്‍ ഫയര്‍വാള്‍ അടങ്ങിയിട്ടുണ്ട്.
No comments:
Post a Comment