വേണ്ട TOOLS : ഫ്ലാറ്റ് ഹെഡ് സ്ക്രൂ ഡ്രൈവര്‍, ഫിലിപ്സ് സ്ക്രൂ ഡ്രൈവര്‍, പ്രിസിഷന്‍ ഡ്രൈവര്‍ സെറ്റ് (ഇതില്ലെങ്കില്‍ അറ്റം അത്യാവശ്യം കൂര്‍ത്ത ഒരു കത്തിയായാലും മതി), ക്ഷമ. ഒരിക്കലും അമിതബലം പ്രയോഗിക്കരുതേ. സമാധാനമായി ചെയ്താല്‍ സുഖമായി അഴിച്ചെടുക്കാം.
സീഡി ഡ്രൈവിനകത്തുള്ള ലേസര്‍ ഡയോഡ് കാഴ്ച നഷ്ടപ്പെടാന്‍ വരെ കാരണമാകാം. അതിനാല്‍ തുറക്കുന്ന സമയത്ത് പവര്‍ ഓണ്‍ ചെയ്യാതിരിക്കുകയാണ് അഭികാമ്യം. ഇനി സീഡി ഡ്രൈവിന്റെ പിന്നിലെ ലോഹ കവചം തുറക്കുക. ഡ്രൈവിന്റെ ഫേസ് പ്ലേറ്റിന്റെ പിന്നിലായി ഈ ഡ്രൈവ് ബേ മുന്നോട്ടും പിന്നോട്ടും നീക്കുന്ന മെക്കാനിസം കാണാം. (താഴെയായി ഒരു അര്‍ദ്ധ വൃത്താകൃതിയില്‍ മോട്ടറും അതിനോട് ചേര്‍ന്ന ഒരു വെളുത്തിരിക്കുന്ന മെക്കാനിക്കല്‍ ഭാഗവും ശ്രദ്ധിക്കുക). പീസീബി പിടിപ്പിച്ചിരിക്കുന്ന സ്ക്രൂകള്‍ അഴിച്ചെടുക്കലാണ് ആദ്യ പടി. ഒത്ത നടുക്കായി കാണുന്നത് സീഡി തിരിക്കുന്ന മോട്ടര്‍ അസംബ്ലി ആണ്. അതിന്റെ സ്ക്രൂകള്‍ അഴിച്ചെടുത്താല്‍ അത് വിടുവിച്ചെടുക്കാം
സ്ക്രൂഡ്രൈവറിന്റെ തലകൊണ്ട് സൂക്ഷിച്ച് സീഡി ഡ്രൈവിന്റെ ഫേസ് പ്ലേറ്റ് ഉറപ്പിച്ചിരിക്കുന്ന ലോക്കുകള്‍ തുറക്കുക. സീഡി ഡ്രൈവിന്റെ പ്രധാന അസംബ്ലികള്‍ പിടിപ്പിച്ചിരിക്കുന്ന സ്ക്രൂകള്‍ അഴിച്ചുമാറ്റുക.
ഇതാണ് സീഡിയിലെ ‘എല്ലാം കാണുന്ന കണ്ണ്’. സൂക്ഷിച്ചു കൈകാര്യം ചെയ്യണേ. ഇവന്‍ പവര്‍ ഓണായാല്‍ മൂന്നാം തൃക്കണ്ണിന്റെ സ്വഭാവം കാണിക്കും സീഡി എടുക്കാതായ ഡ്രൈവില്‍ ഇവനെയാണ് വൃത്തിയാക്കാറ്. വൃത്തിയാക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ വൃത്തിയുള്ള മൃദുവായ ലെന്‍സ് തുടക്കുന്ന തുണി മാത്രം ഉപയോഗിക്കുക. ഇവന്‍ കേടായാല്‍ സീഡി ഡ്രൈവ് ഉപയോഗ ശൂന്യമാവും. ഇതിലെ കണ്ണിനു മുകളിലും താഴെയും കാണുന്ന രണ്ട് ചെറിയ കമ്പികള്‍ ഷോക്ക് അബ്സോര്‍ബര്‍ ആയി പ്രവര്‍ത്തിക്കും.
ഈ നിശ്ശബ്ദ യോദ്ധാവാണ് ഇതില്‍ സീഡിയെ അതിവേഗം കറക്കുന്നത്. നല്ല ശക്തിയുള്ള ഒരു സ്ഥിര കാന്തം ആണ് ഇതിനകത്ത്.
സൂക്ഷിച്ച് അഴിച്ചിട്ടുണ്ടെങ്കില്‍ തിരിച്ചും അതേ പോലെ പിടിപ്പിക്കാം. ഉള്ളിലിരുന്നു സീഡി പൊട്ടുകയോ എന്തെങ്കിലും കുടുങ്ങുകയോ ചെയ്താല്‍ ഇതൊക്കെ അറിഞ്ഞിരിക്കുന്നത് ഉപകരിക്കും. സ്ക്രൂകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം
No comments:
Post a Comment