ശൂന്യതയിലൂടെയോ ഉൽകൃഷ്ടവാതകങ്ങളിലൂടെയോ അ൪ധചാലകങ്ങളിലൂടെയോ ഉള്ള ഇലക്ട്രോണുകളുടെ പ്രവാഹത്തെ നിയന്ത്രിച്ച് പ്രയോജനപ്രദമാക്കുകയെന്ന ധ൪മ്മമാണ് ഇലക്ട്രോണിക്സ് എന്ന ശാസ്ത്രസാങ്കേതിക ശാഖ നി൪വ്വഹിക്കുന്നത്. ഇലക്ട്രോണികോപകരണങ്ങളും അവയുടെ പ്രയോഗങ്ങളും ഉൾപ്പെടുന്ന ശാസ്ത്ര സാങ്കേതിക ശാഖയ്ക്ക് പൊതുവായുളള പേരാണ് ഇലക്ട്രോണിക്സ്. ആദ്യകാലത്ത് വിദ്യുച്ഛക്തി സാങ്കേതിക ശാഖയുടെ ഒരു ഉപശഖയായിരുന്നെങ്കിലും വിദ്യുച്ചക്തിയേക്കാൾ വളര്‍ച്ച കൈവരിച്ച മേഖലയാണിന്ന് ഇലക്ട്രോണിക്സ് .
ഇലക്ട്രോണിക്സ് യുഗം
വ്യാവസായിക വിപ്ലവംവ്യാവസായികയുഗത്തിന് കളമൊരുക്കിയതിന് സമാനമായി ഇലക്ട്രോണിക്സിന്ടെ വള൪ച്ച ആധുനിക ലോകത്തെ ഇലക്ട്രോണിക്സ് യുഗത്തിലേക്കും നയിച്ചു. വാർത്താ വിനിമയം , ഗതാഗതം , വ്യവസായം , കൃഷി , ഗവേഷണം, രാജ്യരക്ഷ , വൈദ്യശാസ്ത്രം , വിദ്യഭ്യാസം തുടങ്ങി സമസ്തമേഖലകളിലും ഇലക്ട്രോണിക്സിന്റെ സജീവസാന്നിധ്യമുണ്ട് . കളിപ്പാട്ടങ്ങൾ , മോബൈൽഫോണുകൾ, കപ്യൂട്ടറുകൾ, ടെലിവിഷൻ,റേഡിയോതുടങ്ങി , ബഹിരാകാശപേടകങ്ങൾവരെ പ്രവ൪ത്തിക്കുന്നത് ഇലക്ട്രോണിക്ഉപകരണങ്ങളുടെ സഹായത്താലാണ്.
മനുഷ്യനെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു ശാസ്ത്രശാഖയില്ല. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ചിന്തിക്കുവാന്‍ തന്നെ അസാധ്യമാകുമാറ് മനുഷ്യനും ഇലക്ട്രോണിക്സും തമ്മിലുള്ള ബന്ധം വളര്‍ന്നിരിക്കുന്നു.
ചരിത്രം
തോമസ്അൽവാഎഡിസൺ
1883ൽ വൈദ്യുതബൾബുകളുമായി ബന്ധപ്പെട്ടപരീക്ഷണങ്ങൾക്കിടയി ൽവൈ ദ്യതിക്ക് രണ്ട് ലോഹചാലകങ്ങൾക്കിടയിലുളള ശൂന്യതയി കൂടിസഞ്ചരിക്കാൻസാധിക്കുമെന്ന്കണ്ടെത്തി. എഡിസൺഇഫക്ട് (Edison Effect) എന്നറിയപ്പെടുന്ന ഈ പ്രതിഭാസം യോജനപ്പെടുത്തി1904ൽ ജോൺ ഫ്ലമിങ് ആദ്യഇലക്ട്രോണിക്ഉപകരണമെന്ന് വിശേ,ഷിപ്പിക്കാവുന്ന ഡയോഡ് വാൽവ് നിർമ്മിച്ചു . കാത്തോഡ് ,ആനോഡ്(പ്ലേററ്)എന്നിങ്ങനെയുളളരണ്ട്ഇലക്ട്രോഡുകളാണ് ഒരു വാക്വം ഡയോഡിൽ ഉൾപ്പാടുന്നത്. ഇവ വായു നീക്കം ചെയ്ത ഒരു ഗ്ലാസ്സിനുളളിലോ ലോഹകവചത്തിലോ ഉറപ്പിച്ചിരിക്കുന്നു. കാത്തോഡിൽനേരിട്ടോ പരോക്ഷമായോ താപോ൪ജം ലഭിക്കുമ്പോൾഅത് ഇലക്ട്രോണുകളെഉത്സ൪ജിക്കുന്നു. ഈ ഇലക്ട്രോണുകൾപോസിററീവ് പൊട്ടൻഷ്യലുളള ആനോഡിലേക്ക് വാക്വം വഴി സഞ്ചരിക്കുന്നു.
ഇത്തരത്തിലുള്ള വാക്വംട്യൂബുകളുപയോഗിച്ചാണ് ആദ്യകാലത്തെ ഇലക്ട്രോണിക്സ് ഉപകരങ്ങളില് ഇലക്ട്രോൺപ്രവാഹത്തെ നിയന്ത്രിച്ചിരുന്നത്. വാക്വം ട്യൂബുകൾ അവയിലുപയോഗിക്കുന്ന ഇലക്ട്രോണുകളുടെ എണ്ണത്തെ അടിസ്താനമാക്കി ഡയോഡ്, ട്രയോഡ് ,ടെട്രോഡ്എന്നിങ്ങനെഅറിയപ്പെടുന്നു.
ചില ഇലക്ട്രോണിക്സ് ഉപകരങ്ങൾ
- റേഡിയോ,ടെലിവിഷൻ
- ഇവ വാർത്താ വിനിമയത്തിനും വിനോദത്തിനും ഉപയോഗിക്കുന്നു.
- മൊബൈൽ
- പ്രധാനമായും വാർത്താ വിനിമയത്തിനും,വിനോദത്തിനും ഉപയോഗിക്കുന്നു.
- കൃത്രിമോപഗ്രഹങ്ങൾ
- ഒരു ഇടനിലകാരന്റെ ജോലിചെയ്യുന്നു. ഇലക്ട്രോണിക്സിഗ്നലുകളെ കൈമാറാൻ ഉപയോഗിക്കുന്നു. രാജ്യങ്ങൾ തമ്മിലുള്ള വാർത്താ വിനിമയത്തിനും,തന്ത്രപ്രധാനമയ കാര്യങ്ങൾക്കും ഉപയോഗിക്കുന്നു. ചാരപ്രവർത്തിക്കും ഉപയ്യോഗിക്കുന്നു.
- കംപ്യൂട്ടർ
- കംപ്യുട്ടർ ഉപയോഗിക്കാത്ത മേഖല വിരളമാണ്.
No comments:
Post a Comment