adv

adv
join nw
Showing posts with label ഹാര്ഡ് ഡിസ്ക്. Show all posts
Showing posts with label ഹാര്ഡ് ഡിസ്ക്. Show all posts

Wednesday, February 9, 2011

ഹാര്ഡ് ഡിസ്ക് ( HARD DISK DRIVE)

 ഡിജിറ്റല്വിവരസംഭരണിയായ ഹാര്ഡ് ഡിസ്ക്

കംമ്പ്യൂട്ടര്ഉപയോക്താക്കള്ക്കെല്ലാം പരിചിതമായ ഒരു വാക്കാണ് ഹാര്ഡ്ഡിസ്ക്. ഡിജിറ്റല്വിവരങ്ങള്സംഭരിക്കാനുള്ള ഏറ്റവും മികച്ച ഉപാധിയായിത്തന്നെ ഹാര്ഡ്ഡിസ്ക് ഇന്ന് ഉപയോഗിക്കുന്നു. 1956 ലാണ് ഹാര്ഡ്ഡിസ്ക് ആദ്യമായി രംഗപ്രവേശം നടത്തുന്നത്. സെക്കന്ററി മെമ്മറി അഥവാ ദ്വിതീയ ഓര്മ്മകേന്ദ്രം എന്ന ആശയത്തിന്റെ ഏറ്റവും പ്രായോഗികമായ രൂപം എന്ന നിലയ്ക്ക് IBM ആണ് ഹാര്ഡ്ഡിസ്കിനെ പരിചയപ്പെടുത്തുന്നത്. അക്കൌണ്ടിംഗ് ആവശ്യങ്ങള്ക്കായി പുറത്തിറക്കിയ IBM 305 RAMAC എന്ന കംമ്പ്യൂട്ടറില്‍ IBM 350 എന്ന പേരിലായിരുന്നു ഹാര്ഡ് ഡിസ്ക് ഉള്ക്കൊള്ളിച്ചിരുന്നത്. വാക്വം റ്റ്യൂബുകള്ഉപയോഗിച്ച് IBM  നിര്മ്മിക്കുന്ന അവസാന കംമ്പ്യൂട്ടര്എന്ന പ്രത്യേകത കൂടി  IBM 305 RAMAC ന് അവകാശപ്പെടാം. 9 മീറ്റര്വീതിയും 15 മീറ്റര്നീളവുമുള്ള ഒരു മുറി മുഴുവന്നിറഞ്ഞു നില്ക്കുന്ന കംമ്പ്യൂട്ടറില്‍ 1.5 ചതുരശ്ര മീറ്റര്സ്ഥലം അപഹരിച്ചത് ഹാര്ഡ്ഡിസ്ക് ആയിരുന്നു. 50 ലക്ഷം അക്ഷരങ്ങള്സൂക്ഷിക്കാനുള്ള ശേഷി ഹാര്ഡ്ഡിസ്കിന് ഉണ്ടായിരുന്നു. അതായത് ഏകദേശം 4.4MB ഡാറ്റ.
(ഹാര്ഡ് ഡിസ്കിന്റെ ഭാഗങ്ങള്‍)
                   


കാന്തികതയാണ് ഹാര്ഡ്ഡിസ്കിന്റെ പ്രവര്ത്തനത്തില്മുഖ്യ പങ്ക് വഹിക്കുന്നത്. പഴയ ടേപ്പ് റെക്കോര്ഡറുകളിലെ കാസറ്റുകളില്വിവരങ്ങള്രേഖപ്പെടുത്തുന്നതിന് സമാനമായ രീതിയാണ് ഇവിടെയും. ഫെറോമാഗ്നറ്റിക്ക് പദാര്ത്ഥത്തെ കാന്തികവത്കരിച്ചാണ് ഡിജിറ്റല്ഡാറ്റ എഴുതുന്നത്. ഒരു ദിശയില്കാന്തികവത്കരിക്കപ്പെട്ട ഭാഗം 0 ആയും അതിന് എതിര്ദിശയില്കാന്തവത്കരിക്കപ്പെട്ട ഭാഗം 1 ആയും എടുക്കുന്നു. ഹാര്ഡ് ഡിസ്കില്സി-ഡിയുടെ ആകൃതിയിലുള്ള ലോഹപ്ലേറ്റുകളിലാണ് വിവരങ്ങള്ശേഖരിച്ച് വയ്ക്കുന്നത്. പ്ലേറ്റേഴ്സ് ലോഹത്തളികകളാണ് ഹാര്ഡ് ഡിസ്കിന്റെ പ്രധാന ഭാഗം. അലൂമിനിയം ചേര്ത്ത കൂട്ടുലോഹങ്ങളാലോ സ്ഫടികത്തിലോ നിര്മ്മിച്ചിരിക്കുന്ന തളികകള്യഥാര്ത്ഥത്തില്കാന്തിക സ്വഭാവം കാണിക്കുന്നവയല്ല. കാന്തികത ലഭിക്കാനായി വളരം കുറഞ്ഞ കനത്തില്ഫെറോമാഗ്നറ്റിക്ക് പദാര്ത്ഥം തളികയുടെ മേല്പൂശുകയാണ് ചെയ്യുക. 10 20 നാനോ മീറ്റര്മാത്രമാണ് പാളിയുടെ കനം. പാളിക്ക് മീതെ കാര്ബണിന്റെ ഒരു പാളികൂടി ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള തളികകള്ഒന്നോ അതിലധികമോ ഒരു ഹാര്ഡ് ഡിസ്കില്ഉണ്ടാകാം. സ്പിന്ഡില്എന്നു വിളിക്കുന്ന ഒരു ഉപകരണത്തിലാണ് തളികകള്പിടിപ്പിച്ചിരിക്കുന്നത്. സ്പിന്ഡില്കറങ്ങുമ്പോള്അതിനോടനുബന്ധിച്ച തളികകളും കറങ്ങുന്നു. അതി വേഗതയിലാണ് തളികകളുടെ കറക്കം. ഒരു മിനിട്ടില്‍ 7000 ത്തിലധികം തവണ കറങ്ങാനുള്ള കഴിവ് ഇപ്പോഴുള്ള ഹാര്ഡ്ഡിസ്കുകള്ക്കുണ്ട്. കറക്കത്തിന്റെ വേഗത കൂടുന്നതോടെ ഡാറ്റ വായിക്കുന്നതിന്റേയും എഴുതുന്നതിന്റേയും വേഗത കൂട്ടാനും കഴിയും. അതിവേഗമോട്ടോറുകള്ഉപയോഗിച്ചാണ് ഇത്ര വേഗത്തിലുള്ള കറക്കം സാധ്യമാക്കുന്നത്. തളികകളിലേക്ക് ഡിജിറ്റല്വിവരങ്ങള്എഴുതാനും അതില്നിന്ന് വായിക്കാനുമായി ഉപയോഗിക്കുന്ന ഭാഗമാണ് ഹെഡ് എന്ന് അറിയപ്പെടുന്നത്


അതിവേഗം കറങ്ങുന്ന കാന്തികപാളിയുടെ മുകളിലായി ഹെഡ് പ്രവര്ത്തിക്കുന്നു. തളികയും ഹെഡും തമ്മിലുള്ള അകലം പലപ്പോഴും നാനോമീറ്ററിലാണ് പറയുന്നത്. അത്ര അടുത്തായിട്ടാണ് ഹെഡ് പ്രവര്ത്തിക്കുന്നത് എന്നത് സാങ്കേതികവിദ്യയുടെ മികവിനെ കാണിക്കുന്നു. റീഡ്-റൈറ്റ് ഹെഡ് ഉപയോഗിച്ച് വിവരം എഴുതാനും മായ്ക്കാനും വായിക്കാനും കഴിയുന്നു. എത്ര പ്ലേറ്റുകള്ഉണ്ടോ അത്രയും ഹെഡുകളും ഉണ്ടായിരിക്കും. ഹെഡിന് തളികയുടെ എല്ലാ ഭാഗത്തുമുള്ള വിവരങ്ങള്വായിക്കുവാനായി ചലിക്കാന്കഴിയും. തളികയ്ക്ക് മുകളിലൂടെ ഇരു വശത്തേക്കും ചലിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഒരു സെക്കന്റില്‍ 50 ഓളം തവണ ഇരുവശത്തേക്കും സഞ്ചരിക്കാന്കഴിയത്തക്കവിധം സൂഷ്മമായിട്ടാണ് ഇത് നിര്മ്മിച്ചിരിക്കുന്നത്. വോയിസ് കോയില്സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഹെഡ് ഘടിപ്പിച്ചിരിക്കുന്ന യന്ത്രക്കൈയെ (arm) ചലിപ്പിക്കുന്നത്. ലൌഡ് സ്പീക്കറുകളില്കോയിലിനെ ചലിപ്പിച്ച് ശബ്ദം കേള്പ്പിക്കാന്ഉപയോഗിക്കുന്ന അതേ വൈദ്യുതകാന്തിക സാങ്കേതികവിദ്യ തന്നെയാണ് ഇതും. ചില  ഹാര്ഡ് ഡിസ്കുകളില്മോട്ടോര്തന്നെയാണ് ഇതിനും ഉപയോഗിക്കുന്നത്




പ്ലേറ്റിലെ മാഗ്നറ്റിക്ക് പ്രതലത്തെ അനേകം സൂഷ്മ സ്ഥലങ്ങളായി വേര്തിരിച്ചിട്ടുണ്ട്. മാഗ്നറ്റിക്ക് ഗ്രയിന്എന്നറിയപ്പെടുന്ന നൂറുകണക്കിന് ഭാഗങ്ങളുടെ ഒരു കൂട്ടത്തിലാണ് വിവരങ്ങള്എഴുതുന്നത്. ഇത്തരത്തിലുള്ള ഓരോ കാന്തികമേഖലയ്ക്കും 0 അല്ലെങ്കില്‍ 1 എന്നീ അവസ്ഥകളിലൊന്നിനെ സൂക്ഷിക്കാന്കഴിയും. ഒരു ചെറിയ വൈദ്യുതകാന്തമാണ് യഥാര്ത്ഥത്തില്ഹെഡ് എന്നറിയപ്പെടുന്ന ഭാഗം. ഇതിലുണ്ടാകുന്ന കാന്തികമണ്ഡലത്തിനനുസരിച്ച് തളികയിലെ ഓരോ കാന്തികമേഖലയിലും 0 അല്ലെങ്കില്‍ 1 എന്നീ വിവരം രേഖപ്പെടുത്തുന്നു. ഇതേ ഹെഡ് ഉപയോഗിച്ച് വിവരത്തെ വായിക്കാനും കഴിയുംആദ്യകാല ഹാര്ഡ് ഡിസ്കുകള്ഭൂരിഭാഗവും ഇത്തരത്തിലുള്ള ഹെഡ് സാങ്കേതികവിദ്യയാണ് പ്രയോജനപ്പെടുത്തിയിരുന്നത്. എന്നാല്ഇപ്പോഴുള്ള ആധുനിക ഹാര്ഡ് ഡിസ്കുകളുടെ ഹെഡുകളില്മാഗ്നറ്റോറെസിസ്റ്റന്റ് എന്ന പ്രതിഭാസം ഉപയോഗിച്ചാണ് വിവരങ്ങള്വായിക്കുന്നത്. കാന്തികമേഖലയുടെ മുകളിലൂടെ കടന്നു പോകുമ്പോള്ഹെഡിലെ റസിസ്റ്റന്സ് അഥവാ വൈദ്യുതപ്രതിരോധത്തില്വ്യത്യാസം വരുന്ന പ്രതിഭാസമാണിത്. ഒരു റീഡ് ഹെഡും ഒരു റൈറ്റ് ഹെഡും അടുത്തടുത്തായി ഘടിപ്പിച്ച യന്ത്രക്കൈയുടെ സഹായത്താല്പ്രവര്ത്തിക്കുന്ന ഹാര്ഡ്ഡിസ്കുകളും ഇന്നുണ്ട്


ഒന്നര ചതുരശ്രമീറ്റര്അപഹരിച്ചിരുന്ന ഭീമാകാരമായി ഹാര്ഡ്ഡിസ്കുകളില്നിന്നും ഉള്ളം കൈയിലൊതുങ്ങുന്ന ഹാര്ഡ്ഡിസ്കിലേക്കുള്ള പ്രയാണത്തിന്  50 വര്ഷത്തെ ചരിത്രമുണ്ട്. ഇന്ന് മൊബൈല്ഫോണുകള്ക്കുള്ളില്പോലും ഉപയോഗിക്കാന്കഴിയുന്ന മിനി ഹാര്ഡ്ഡിസ്കുകള്വരെ വിപണിയിലുണ്ട്. കറങ്ങുന്ന ഭാഗങ്ങള്ഒന്നുമില്ലാത്ത പെന്ഡ്രൈവുകളേക്കാള്വേഗതയും കാര്യക്ഷമതയും ഹാര്ഡ്ഡിസ്കിനുണ്ടെന്നത് അതിന്റെ സാങ്കേതികമികവ് ഒന്നു കൊണ്ട് മാത്രമാണ്. എങ്കിലും ഹാര്ഡ്ഡിസ്കിന്റെ ഭാവി പെന്ഡ്രൈവുകളിലുപയോഗിക്കുന്ന തരത്തിലുള്ള സോളിഡ്സ്റ്റേറ്റ് മെമ്മറികളുടെ സാങ്കേതികവിദ്യയേയും ആശ്രയിച്ചിരിക്കും.